Connect with us

ദേശീയം

കോവിഡ് വാക്‌സിൻ നിർമാതാക്കളെ ലക്ഷ്യമിട്ട് ഹാക്കിങ് സംഘങ്ങൾ

Published

on

8b12bb3e 97f4 4327 9a6f b483052c2537 VPC PFIZER COVID VACCINE DESK THUMB.00 00 00 00.Still001 e1623068254882

കോവിഡ് വാക്സിന്‍ നിര്‍മാതാക്കളെ ഹാക്കര്‍മാര്‍ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റിന്റെ വെളിപ്പെടുത്തല്‍.

ഇന്ത്യ, കാനഡ, ഫ്രാന്‍സ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണം നടത്തുന്നത്.

കോവിഡ് വാക്സിന്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണിത്.

റഷ്യയിലെയും ഉത്തര കൊറിയയിലെയും വിവിധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉല്‍പ്പന്നങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ തങ്ങള്‍ക്ക് തടയാനായെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് (കസ്റ്റമര്‍ സെക്യൂരിറ്റി ആന്‍ഡ് ട്രസ്റ്റ്) ടോം ബര്‍ട്ട് പറഞ്ഞു.

റഷ്യയിലെ സ്ട്രോണ്‍ടിയം അഥവാ ഫാന്‍സി ബിയര്‍, ഉത്തരകൊറിയയിലെ സിന്‍ക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് കോവിഡ് വാക്സിന്‍ നിര്‍മാതാക്കളെ ലക്ഷ്യമിടുന്നത്.

ഇരു രാജ്യങ്ങളിലെയും സര്‍ക്കാര്‍ ഇന്റലിജന്‍സ് സംവിധാനങ്ങളുമായി ബന്ധമുള്ളവരാണിവര്‍. പാസ് വേര്‍ഡ് സ്പ്രേയിങ്ങിലൂടെ  ലോഗിന്‍ വിവരങ്ങള്‍ കവരാനാണ് ഫാന്‍സി ബിയറിന്റെ ശ്രമം. റിക്രൂട്ടര്‍മാരെന്ന വ്യാജേന ഇ-മെയിലുകള്‍ അയച്ച് ഫിഷിങ്ങിലൂടെയാണ് സിന്‍ക് സൈബര്‍ ആക്രമണം നടത്തുന്നത്.

ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേന ഇ- മെയില്‍ വഴിയാണ് സെറിയം വാക്സിന്‍ ഗവേഷകരെ ലക്ഷ്യമിടുന്നത്. ഇത്തരം ഹാക്കിങ് ശ്രമങ്ങളെ മൈക്രോസോഫ്റ്റിന് തടയാനായെന്നും ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണത്തിന് ലക്ഷ്യമിട്ട കമ്പനികളെ ഈ വിവരം അറിയിച്ചിട്ടുണ്ടെന്നും ടോം ബര്‍ട്ട് വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം8 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version