Connect with us

കേരളം

ഗുരുവായൂരപ്പന് 1,737 കോടിയുടെ ബാങ്ക് നിക്ഷേപം; സ്വത്ത് വിവരം പുറത്ത്

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ ആസ്തി സംബന്ധിച്ച കണക്കുകള്‍ പുറത്ത്. ഗുരുവായൂരപ്പന്റെ പേരില്‍ വിവിധ ബാങ്കുകളിലായുള്ള നിക്ഷേപം 1737.04 കോടി രൂപയാണ്. സ്വന്തമായി 271.05 ഏക്കര്‍ സ്ഥലവുമുണ്ട്. ദേവസ്വത്തിന്റെ ആസ്തി ആരാഞ്ഞ് എറണാകുളത്തെ പ്രോപ്പര്‍ ചാനല്‍ എന്ന സംഘടനയുടെ പ്രസിഡന്റ് എം കെ ഹരിദാസ് നല്‍കിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായാണ് സ്വത്തുവിവരം ഗുരുവായൂര്‍ ദേവസ്വം വെളിപ്പെടുത്തിയത്.

അതേസമയം, രത്‌നം, സ്വര്‍ണം, വെള്ളി എന്നിവയുടെ മൂല്യം എത്രയെന്നത് പുറത്തുവിട്ടിട്ടില്ല. സുരക്ഷാകാരണങ്ങളാലാണ് വെളിപ്പെടുത്താത്തതെന്ന് ഗുരുവായൂര്‍ ദേവസ്വം കോടതിയില്‍ വ്യക്തമാക്കി. ഇതിനെതിരെ എം കെ ഹരിദാസ് അപ്പീല്‍ നല്‍കി. 2016ല്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം സര്‍ക്കാരില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വിവരാവകാശത്തില്‍ വ്യക്തമാക്കി.

2018-19 പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പത്തു കോടി രൂപ തിരികെ കിട്ടിയിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. ഗുരുവായൂര്‍ ക്ഷേത്രം കൈമാറിയ പണം തിരികെ നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ക്ഷേത്ര വികസനത്തില്‍ ദേവസ്വം ബോര്‍ഡ് കാണിക്കുന്ന അലംഭാവത്തെ തുടര്‍ന്നാണ് സ്വത്തിനെ കുറിച്ച് അറിയാന്‍ വിവരാവകാശം നല്‍കിയതെന്ന് ഹരിദാസ് പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന ആശുപത്രിയില്‍ സൗകര്യങ്ങളില്ലെന്നും അദ്ദേഹം ആരോപിച്ചു. അതേസമയം, ഹരിദാസിന്റെ ആരോപണങ്ങളോ്ട് ദേവസ്വം ബോര്‍ഡ് പ്രതികരിച്ചിട്ടില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം17 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം21 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version