Connect with us

കേരളം

തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയില്‍

Screenshot 2024 01 07 180817

തൃത്താലയില്‍ രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ എക്‌സൈസിന്റെ പിടിയില്‍. അസാം സ്വദേശികളായ മിറാസുല്‍ ഇസ്ലാം, റസീതുല്‍ ഇസ്ലാം  എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി തൃത്താല വി.കെ കടവ് റോഡില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇരു ചക്ര വാഹനത്തില്‍ കടത്തി കൊണ്ടുവരികയായിരുന്ന ഉണക്ക കഞ്ചാവാണ് പിടിച്ചെടുത്തത്.

തൃത്താല, കൂറ്റനാട് പ്രദേശങ്ങളിലെ അതിഥി തൊഴിലാളികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് കഞ്ചാവ് കച്ചവടം നടത്തുന്ന സംഘമാണ് പിടിയിലായത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയില്‍ എടുത്തു. തൃത്താല ടൗണിനു സമീപത്തെ നാട്ടുകാരുടെ കൂടി സഹകരണത്തോടെയാണ് പ്രതികളെ പിടികൂടിയത്. പട്ടാമ്പി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

തൃത്താലയില്‍ മയക്കുമരുന്ന് വ്യാപിക്കുന്നതായുള്ള പരാതി ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ എക്‌സൈസിന് മന്ത്രി എന്ന നിലയില്‍ ശക്തമായ നിര്‍ദേശം നല്‍കിയിരുന്നുവെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ക്രിസ്മസ് -ന്യൂ ഇയര്‍ കാലത്ത് പ്രത്യേക പരിശോധന ശക്തമാക്കിയിരുന്നു. തൃത്താല മേഖലയില്‍ നിന്ന് കഴിഞ്ഞ മൂന്നു മാസത്തിനിടെ കണ്ടു പിടിച്ച 12 മയക്കുമരുന്ന് കേസുകളില്‍ അഞ്ചാമത്തെ വലിയ മയക്കുമരുന്ന് കേസാണിത്. പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കിയ എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം യുനുസിനെ അഭിനന്ദിക്കുന്നുവെന്ന് മന്ത്രി രാജേഷ് പറഞ്ഞു. പ്രിവന്റീവ് ഓഫീസര്‍ കെഎ മനോഹരന്‍, പ്രിവന്റീവ് ഓഫീസര്‍ വിപി മഹേഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ പി. അരുണ്‍, കെ.നിഖില്‍, ഫ്രന്നറ്റ് ഫ്രാന്‍സിസ്, കവിത റാണി, ഇവി അനീഷ് എന്നിവരെയും അഭിനന്ദിക്കുന്നു. വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്നും എംബി രാജേഷ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം7 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം8 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം8 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം9 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം10 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം1 day ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version