Connect with us

കേരളം

വീണ വിജയന്‍റെ കമ്പനി എക്സാലോജിക് നികുതി അടച്ചെന്ന് ജി എസ് ടി കമ്മീഷണറുടെ റിപ്പോര്‍ട്ട്

Screenshot 2023 10 21 161657

സിഎംആ‌ർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടിക്ക് മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻറ കമ്പനി ഐ‍ജിഎസ് ടി അടച്ചതായി ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്. മാസപ്പടി വിവാദത്തിന് മുമ്പ് തന്നെ പണമടച്ചുവെന്നാണ് റിപ്പോർട്ടെങ്കിലും എത്ര തുകയെന്ന് പറയുന്നില്ല. തുക അടച്ചിരുന്നെങ്കിൽ വീണയോ കമ്പനിയോ ഇതുവരെ രേഖകൾ പുറത്തുവിടാതിരിക്കാൻ കാരണമെന്തെന്ന് വ്യക്തമല്ല. നികുതി അടച്ചതിൻറെ രേഖകൾ പുറത്തുവിടണമെന്ന് പരാതി ഉന്നയിച്ച മാത്യു കുഴൽ നാടൻ ആവശ്യപ്പെട്ടു.

മാസപ്പടി വിവാദം കത്തിനിൽക്കെ മാത്യു കുഴൽ നാടൻ എംഎൽഎയായിരുന്നു വീണാ വിജയൻറെ കമ്പനി എക്സാലോജിക് ഐജിഎസ് ടി അടച്ചില്ലെന്ന ആരോപണം ഉയർത്തിയത്. പണമടച്ചെന്നായിരുന്നു സിപിഎം നേതാക്കളുടെ വാദം. നികുതി വിവരം അന്വേഷിക്കണമെന്നാവശ്യപ്പട്ട് മാത്യു ധനമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇതിലുള്ള അന്വേഷണത്തിലാണ് പണം അടച്ചെന്ന ജിഎസ് ടി കമ്മീഷണറുടെ റിപ്പോർട്ട്.

സിഎംആർഎല്ലിൽ നിന്നും ലഭിച്ച 1.72 കോടി രൂപക്കും കർണ്ണാടകയിൽ ഐജിഎസ് ടി അടച്ചെന്നാണ് കണ്ടത്തെലെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറയുന്നു. മാസപ്പടി വിവാദത്തിന് മുമ്പെ സിഎംആർല്ലുമായുള്ള ഇടപാട് നടന്നപ്പോൾ തന്നെ നികുതി അടച്ചെന്നാണ് റിപ്പോർട്ട്. കർണ്ണാടകയിൽ അടച്ച ഐജിഎസ് അടി സിഎംആർഎല്ലിൻറെ നികുതി രേഖകളിലുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായാണ് വിവരം. അതേ സമയം റിപ്പോർട്ടിനെ കുറിച്ച് ധനമന്ത്രി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ട് പുറത്തുവിടാൻ ധനവകുപ്പ് തയ്യാറല്ല.

വിവരാവകാശനിയമപ്രകാരമുള്ള ചോദ്യത്തിന് വീണാ വിജയൻറെ കമ്പനി എത്ര രൂപ ഐജിഎസ് ടി അടച്ചുവെന്ന മറുപടി നൽകാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം നികുതി വകുപ്പിൻറെ മറുപടി. നികുതി അടച്ചെങ്കിൽ എന്ത് കൊണ്ട് വിവാദം കത്തിപ്പടർന്നപ്പോഴും ഇപ്പോഴും വീണ രേഖ പുറത്തുവിടുന്നില്ല എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരമില്ല. സേവനത്തിനല്ല പണം കൈമാറിയതെന്ന ആദായ നികുതി സെറ്റിൽമെൻറ് ബോർഡിന്‍റെ കണ്ടെത്തൽ നീക്കം ചെയ്യാൻ ഇതുവരെ വീണ ശ്രമിച്ചതായും വിവരമില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

മാര്‍ക്കോ ലസ്‌കോവിചും ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ചും പടി ഇറങ്ങി

കേരളം2 days ago

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽറഹീമിന്റെ മോചനത്തിനായുള്ള നടപടികൾ അന്തിമ ഘട്ടത്തിൽ

കേരളം2 days ago

അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് യുവതി മരിച്ചു

കേരളം3 days ago

നിലപാട് ആവർത്തിച്ച് ഇന്ത്യ

കേരളം3 days ago

വീടിന്റെ ഷെഡ്ഡിൽ നിർത്തിയിട്ട സ്കൂട്ടറുകൾ കത്തി നശിച്ചു

കേരളം3 days ago

ലോകത്തിലെ ആദ്യത്തെ 3D പ്രിൻ്റഡ് റോക്കറ്റ് എഞ്ചിൻ

കേരളം3 days ago

12 കോടി അടിച്ച ഭാഗ്യവാനെ കണ്ടെത്തി

കേരളം4 days ago

ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോര്‍ഡ് വര്‍ധന; പിഴത്തുക ഇരട്ടിയിലധികം

കേരളം4 days ago

മലയാളി വിദ്യാർത്ഥിനി ബംഗളൂരുവിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

കേരളം4 days ago

റൂബിൻ ലാലിൻ്റെ അറസ്‌റ്റ്: പ്രസ് ഫോറം ചാലക്കുടി ഡിഎഫ്‌ഒ ഓഫിസ് മാർച്ച് നടത്തി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version