Connect with us

കേരളം

പ്രവർത്തി ദിനത്തിൽ കൂട്ട അവധിയെടുത്ത് ടൂർ; സംഭവം കോന്നി താലൂക്ക് ഓഫീസിൽ

Published

on

ജീവനക്കാര്‍ കൂട്ട അവധിയെടുത്ത് വിനോദയാത്രക്ക് പോയതോടെ കോന്നി താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിന്റെ പ്രവർത്തനം സ്തംഭിച്ചു. ഓഫീസിലെ 39 ജീവനക്കാരാണ് കൂട്ടത്തോടെ മുങ്ങിയിരിക്കുന്നത്. താലൂക്ക് തഹസീൽദാരെയും കാണാനില്ല. താലൂക്ക് ഓഫീസിലെ റവന്യൂ വിഭാഗത്തിലെ ജീവനക്കാരാണ് കൂട്ടത്തോടെ മൂന്നാറിലേക്ക് വിനോദയാത്രയ്ക്ക് പോയത്.

ഓഫീസിലെത്തിയ ജനങ്ങള്‍ കഷ്ടത്തിലായി. സംഭവം നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കോന്നി എംഎല്‍എ ജനീഷ് കുമാര്‍ താലൂക്ക് ഓഫീസിലെത്തി. താലൂക്ക് ഓഫീസിലെ 60 ജീവനക്കാരിൽ 21 പേരാണ് വെള്ളിയാഴ്ച ഒപ്പിട്ടിട്ടുള്ളതെന്ന് ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ബാക്കിവരുന്ന 39 പേര്‍ വെള്ളിയാഴ്ച ഓഫീസിലെത്തിയില്ല. താലൂക്ക് തഹസില്‍ദാറുടെ നേതൃത്വത്തില്‍ ആണ് റവന്യൂ വിഭാഗം ജീവനക്കാർ ഒന്നടങ്കം നാട്ടുകാരെ ആകെ വലച്ചു കൊണ്ട് വിനോദയാത്രയ്ക്ക് പോയിരിക്കുന്നത്. രണ്ടാംശനിയാഴ്ചയും, ഞായറാഴ്ചയും കൂടി കണക്കിലെടുത്ത് മൂന്നു ദിവസത്തെ ടൂറിന് ആണ് ഇവർ പോയിരിക്കുന്നത്.

ഓഫീസിന്റെ അവസ്ഥ ജനീഷ് കുമാര്‍ എംഎല്‍എ റവന്യൂമന്ത്രിയെയും റവന്യൂ സെക്രട്ടറിയെയും അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇടപെടാമെന്ന് മന്ത്രി അറിയിച്ചതായും ജനീഷ് കുമാര്‍ പറഞ്ഞു. വെള്ളിയാഴ്ച വരാത്തവരുടെയെല്ലാം അവധി രേഖപ്പെടുത്താന്‍ എംഎല്‍എ നിര്‍ദേശം നല്‍കി. അഞ്ചോ പത്തോ പേരല്ല, 39 പേര്‍ ആണ്കൂട്ടത്തോടെ അവധിയെടുത്തിരിക്കുന്നത്.

റവന്യൂ മന്ത്രി നിര്‍ദേശിച്ച് നടത്താൻ നിർദേശിച്ചിരുന്ന അടിയന്തരയോഗം മറ്റൊരു കാര്യം പറഞ്ഞ് ജീവനക്കാര്‍ മാറ്റിവെക്കുക കൂടി ചെയ്താണ് ജീവനക്കാർ ട്യൂറിനു പോയിരിക്കുന്നത്. ഓഫീസിൽ ഇന്ന് എത്താതിരുന്ന 17 പേര്‍ മാത്രമാണ് ലീവ് നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ ലീവ് അപേക്ഷ പോലും നല്‍കാതെ മുങ്ങിയിരിക്കുകയാണ്. തഹസീൽദാർ കൂടി ഒപ്പമുള്ളതിനാൽ ധിക്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞ നടപടിയാണ് ജീവനക്കാർ കാട്ടിയിരിക്കുന്നത്. അനധികൃതമായിട്ടാണ് ഇത്രയേറെ പേര്‍ ലീവെടുത്തിട്ടുള്ളത്.

സംഭവത്തിൽ ‘ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും’ ജനീഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. അതേസമയം അവധിയെടുത്താണ് ജീവനക്കാര്‍ പോയതെന്നാണ് തഹസില്‍ദാരുടെ വിശദീകരണം. ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ പകരം സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് തഹസില്‍ദാർ നൽകുന്ന വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version