Connect with us

കേരളം

പലചരക്ക് സാധനങ്ങള്‍ക്ക് പൊള്ളുംവില; കണ്ണ് മൂടിക്കെട്ടി ഭക്ഷ്യവകുപ്പ്

Published

on

അടുക്കള ബജറ്റ് തകര്‍ത്ത് പലചരക്ക് സാധനങ്ങള്‍ക്ക് പൊളളുന്നവില. 30 രൂപ മുതല്‍ 200 രൂപ വരെയാണ് വിവിധ പലചരക്ക് സാധനങ്ങള്‍ക്ക് രണ്ടാഴ്ചയ്ക്കുളളില്‍ വില കൂടിയത്. സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ടെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാട്ടുമ്പോഴും ഭക്ഷ്യവകുപ്പിന് അനക്കമില്ല.

ചെറിയ ഉളളി ചേർത്തുള്ള കറികള്‍ക്കൊക്കെ നല്ല രുചിയാണ്. പക്ഷേ, ആ രുചിക്ക് ‘വലിയ വില’ കൊടുക്കണം. 40 ല്‍ നിന്ന് 80 രൂപയിലേയ്ക്കാണ് ഉളളിവിലക്കയറ്റം. ഇത്തിരി വെളുത്തുളളി അച്ചാറിടാന്‍ മോഹിച്ചാല്‍ കഴിഞ്ഞ ആഴ്ചയില്‍നിന്ന് 35 രൂപ കൂടുതല്‍ മുടക്കേണ്ടി വരും. ഇനി സാമ്പാറുണ്ടാക്കാമെന്ന് കരുതിയാൽ സാമ്പാര്‍ പരിപ്പിന് 40 രൂപയാണു കൂടിയത്. കിലോയ്ക്ക് 230ല്‍ നിന്ന് വറ്റല്‍മുളക് വില 270 രൂപയിലേയ്ക്കാണ് കുതിച്ചുചാടിയത്.

വെള്ളക്കടല വില 105 ല്‍ നിന്ന് 155 ലേയ്ക്കും ചെറുപയര്‍ 110 ല്‍ നിന്ന് 140 ലേയ്ക്കും ഉഴുന്നുവില 110 ല്‍ നിന്ന് 127 ലേയ്ക്കും കുതിച്ചുകയറി. ജീരക വില കിലോയ്ക്ക് ഒറ്റയടിക്ക് 200 രൂപയാണ് വര്‍ധിച്ചത്. വിലക്കയറ്റം വീട്ടകങ്ങളെ മാത്രമല്ല ചെറുകിട ഹോട്ടലുകളെയും പ്രതിസന്ധിയിലാക്കി. വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുകയും കര്‍ശന പരിശോധനയിലൂടെ പൂഴ്ത്തിവയ്പ്പ് അവസാനിപ്പിക്കുകയും ചെയ്യേണ്ട ഭക്ഷ്യവകുപ്പ് ഇതൊന്നും കണ്ടതായോ കേട്ടതായോ ഭാവിക്കുന്നില്ലെന്നു ജനം പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം4 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം5 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം6 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം7 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം8 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം9 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം9 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version