Connect with us

കേരളം

ഗ്രീൻഫീൽഡ് ഹൈവേ; തടഞ്ഞുവെച്ച നഷ്ടപരിഹാര തുക ഉടൻ നൽകണമെന്ന് ഭൂഉടമകൾ

Screenshot 2024 01 24 152119

പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് ഹൈവേക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ വില പുനർനിർണയിക്കാനുള്ള നീക്കത്തിനെതിരെ കോഴിക്കോട് പ്രക്ഷോഭം ശക്തമാകുന്നു. തടഞ്ഞുവെച്ച നഷ്ടപരിഹാര തുക ഉടൻ നൽകണമെന്ന് ഭൂഉടമകൾ ആവശ്യപ്പെട്ടു. ഭൂമി വിട്ടു നൽകിയവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്ന് എം കെ രാഘവൻ എംപി പറഞ്ഞു

കോഴിക്കോട് ജില്ലയിലെ പെരുമണ്ണ ഒളവണ്ണ എന്നിവിടങ്ങളിൽ ഗ്രീൻഫീൽഡ് ഹൈവെയ്ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിന് നിശ്ചയിച്ചത് ഉയർന്ന നിരക്കാണെന്നാണ് ദേശീയപാത അതോറിറ്റിയുടെ റിപ്പോർട്ട്. മലപ്പുറത്തെക്കാൾ ഉയർന്ന നിരക്കാണ് ഈ പഞ്ചായത്തുകളിൽ. വില പുനർ നിർണയിക്കാൻ പുതിയ കമ്മിറ്റിയെ ജില്ലാ കലക്ടർ ചുമതലപ്പെടുത്തിയതോടെ നഷ്ടപരിഹാരം നൽകുന്നത് നിന്നു. ജില്ലയിൽ 6.6 കിലോമീറ്റർ നീളമുള്ള പാതയ്ക്ക് 29.7659 ഹെക്ടർ ഭൂമിയാണ് എറ്റെടുക്കുന്നത്. എന്നാൽ ഹൈവേക്ക് വേണ്ടി ഭൂമി വിട്ടു നൽകിയവർ പ്രതിന്ധന്ധിയിലാണ്.

വികസന മേഖലയിൽ സ്വാഭാവികമായും ഭൂവില ഉയർന്ന് നിൽക്കുമെന്നും ഉപാധിയില്ലാതെ ഭൂമി വിട്ടു നൽകിയവരെ ആത്മഹത്യയിലേക്ക് തള്ളി വിടരുതെന്നും എം കെ രാഘവൻ എംപി ആവശ്യപ്പെട്ടു. ഉടൻ പരിഹാരം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. ഒളവണ്ണ, പെരുമണ്ണ വില്ലേജുകളിൽ 630 കോടി രൂപയാണ് നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version