Connect with us

കേരളം

പുതിയ ഔദ്യോഗിക ഗാനത്തിനുള്ള സർക്കാർ നീക്കം ബോധേശ്വരന്റെ കേരള ഗാനം മറന്ന്‌

IMG 20240205 WA0371

പുതിയ ഔദ്യോഗിക ഗാനത്തിനുള്ള സർക്കാർ നീക്കം ബോധേശ്വരന്റെ കേരള ഗാനം മറന്ന്‌. സാംസ്കാരിക വകുപ്പ് ബോധേശ്വരന്റെ പാട്ട് അംഗീകരിച്ചത് 10 വർഷം മുൻപ്. പ്രമുഖർ വരെ ഏറ്റെടുത്ത പാട്ട് തഴഞ്ഞാണ് സര്‍ക്കാര്‍ പുതിയ ഗാനത്തിനുള്ള നീക്കവുമായി മുന്നോട്ട് പോകുന്നത്. അഖണ്ഡ കേരളം സ്വപ്നം കണ്ടാണ് കവി ബോധേശ്വരന്‍ “ജയജയ കോമള കേരള ധരണി” എന്ന ഗാനം രചിച്ചത്. ഇതാണ് കേരളഗാനമായി കണക്കാക്കുന്നത്. 10 വര്‍ഷം മുമ്പ് അന്ന് അധികാരത്തിലായിരുന്ന ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാര്‍ ഈ ഗാനം കേരളത്തിന്‍റെ സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ മറ്റൊരു ഗാനത്തെ കേരളഗാനമായി അവതരിപ്പിക്കാനുള്ള സർക്കാർ നീക്കമാണ് ഇപ്പോൾ വിവാദത്തിലായത്.

കവിയും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു ബോധേശ്വരൻ. 1938 ലാണ് അദ്ദേഹം അഖണ്ഡ കേരളം എന്ന ലക്ഷ്യത്തോടെ ഈ ഗാനം രചിച്ചത്. ഐക്യകേരള പിറവിക്ക് ശേഷമുള്ള ആദ്യ കേരള നിയമസഭാ യോഗത്തിൽ ഈ ഗാനം ആലപിച്ചിരുന്നു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി വാജ്പേയി അടക്കം ആലപിച്ചതായിരുന്നു ഈ ഗാനം. വന്ദേ ഭാരത് എക്സ്പ്രസിന്റെ തിരുവനന്തപുരത്തെ ഉദ്ഘാടന ചടങ്ങിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനുമടക്കം ഇരിക്കുന്ന വേദിയിലാണ് ഈ ഗാനം ഒടുവിൽ ആലപിച്ച് കേട്ടത്.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി 2014 ലാണ് ഈ ഗാനത്തെ കേരളത്തിന്റെ ഔദ്യോഗിക സാംസ്കാരിക ഗാനമായി പ്രഖ്യാപിച്ചത്. സ്കൂളുകളിൽ ഈ ഗാനം ആലപിക്കാൻ അന്ന് സര്‍ക്കുലറും ഇറക്കിയിരുന്നു. സാംസ്കാരിക വകുപ്പിന്റെ ഔദ്യോഗിക ഗാനമായാണ് ഈ കേരള ഗാനത്തെ അംഗീകരിച്ചത്. ദേശീയ ഗാനം ഉണ്ടായിരിക്കെ കേരള ഗാനം വേണ്ടെന്ന ചര്‍ച്ചകൾക്ക് ഒടുവിലായിരുന്നു അന്നത്തെ യുഡിഎഫ് സര്‍ക്കാരിന്റെ ഈ തീരുമാനം. ഈ ഗാനം അംഗീകൃതമായിരിക്കെയാണ് പുതിയൊരു കേരള ഗാനം എന്ന ആശയവുമായി സംസ്ഥാനത്ത് ഇടത് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. എന്നാൽ കേരള ഗാനം ഒന്നേയുള്ളൂവെന്നും അത് ബോധേശ്വരൻ രചിച്ചതാണെന്നും ഒരു വിഭാഗം സാംസ്കാരിക പ്രവര്‍ത്തകര്‍ പറഞ്ഞ് വെക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version