Connect with us

കേരളം

ഓണം ബോണസും അഡ്വാൻസും; ഇന്നു മുതൽ വിതരണം ചെയ്യും

Published

on

money

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ഓണം ബോണസും അഡ്വാൻസും ഉത്സവബത്തയും ഇന്നുമുതൽ വിതരണം ചെയ്യും. ബില്ലുകൾ പാസാക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ട്രഷറി ശാഖകളും നാളെ പ്രവർത്തിക്കും.

4,000 രൂപയുടെ ഓണം ബോണസാണ് സർക്കാർ ജീവനക്കാർക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ മാർച്ച് 31ന് 6 മാസത്തിൽ കൂടുതൽ സർവീസുള്ള 35,040 രൂപയോ അതിൽ കുറവോ ആകെ ശമ്പളം ലഭിക്കുന്നവർക്കാണ് ഓണം ബോണസ് ലഭിക്കുക. ആശാ വർക്കർമാർ, അങ്കണവാടിയിലെയും ബാലവാടിയിലെയും ഹെൽപർമാർ, ആയമാർ തുടങ്ങിയവർക്ക് 1,200 രൂപയാണ് ഉത്സവബത്ത ലഭിക്കുക. എല്ലാ സർക്കാർ ജീവനക്കാർക്കുമുള്ള 20,000 രൂപ അഡ്വാൻസ് നൽകും. 5 മാസം തുല്യ ഗഡുക്കളായി തുക തിരികെ ഈടാക്കും. സർക്കാരിന്റെ ശമ്പളവിതരണ സോഫ്റ്റ് വെയറായ സ്പാർക്കിന്റെ മൊബൈൽ ആപ്ലിക്കേഷന്റെ ഐഒഎസ് വേർഷൻ ഡൗൺലോഡിനു തയാറായി.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവൃത്തി ദിനങ്ങൾ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് 1000 രൂപ ഉത്സവബത്ത ലഭിക്കും. ആധാരമെഴുത്തുകാരുടെയും പകർപ്പെഴുത്തുകാരുടെയും സ്റ്റാംപ് വെണ്ടർമാരുടെയും ക്ഷേമനിധി അംഗങ്ങൾക്ക് ഓണത്തിന് 4000 രൂപ ഉത്സവബത്ത അനുവദിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം19 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version