Connect with us

കേരളം

നിയമസഭ കയ്യാങ്കളിക്കേസ്: നടന്നത് യുഡിഎഫിനെതിരായ പ്രതിഷേധമെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

Untitled design 2021 07 15T132721.520

നിയമസഭ കയ്യാങ്കളിക്കേസില്‍ കെ എം മാണിക്കെതിരായ പരാമര്‍ശം തിരുത്തി സര്‍ക്കാര്‍. നിയമസഭ കയ്യാങ്കളിക്കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടയില്‍ സര്‍ക്കാരിന്റെ നിലപാടു മാറ്റം. അഴിമതിക്കാരനായ മന്ത്രി എന്ന പരാമര്‍ശമാണ് തിരുത്തിയത്. അഴിമതിയില്‍ മുങ്ങിയ യുഡിഎഫ് സര്‍ക്കാര്‍ ബജറ്റ് അവതരിപ്പിക്കുന്നതിന് എതിരായ പ്രതിഷേധമാണ് നിയമസഭയില്‍ നടന്നതെന്ന് സംസ്ഥാന സര്‍ക്കാരിന്റെ അഭിഭാഷകന്‍ രഞ്ജിത്ത് കുമാര്‍ കോടതിയില്‍ പറഞ്ഞു.

പ്രതിഷേധത്തിനിടെ വനിതാ അംഗങ്ങളെ അപമാനിച്ചു. അതാണ് കയ്യങ്കളിയിലേക്ക് നീങ്ങിയതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞു. നിയമസഭയില്‍ നടന്ന സംഭവമായതിനാല്‍, എംഎല്‍എമാര്‍ക്ക് പരിരക്ഷയുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇതോടെ കോടതി ഇടപെട്ടു. ഒരു എംഎല്‍എ സഭയില്‍ തോക്ക് ചൂണ്ടിയാല്‍ അദ്ദേഹത്തിന് പരിരക്ഷ കിട്ടുമോ എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. എംഎല്‍എ റിവോള്‍വര്‍ സഭയില്‍ വെടിയുതിര്‍ത്താല്‍ നടപടി എടുക്കേണ്ടത് നിയമസഭയാണോ ?. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണം.

കോടതിയിലും രൂക്ഷമായ വാദപ്രതിവാദം നടക്കാറുണ്ട്. ഇവിടെയാരും ഒന്നും അടിച്ചു തകര്‍ക്കാറില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പരിഹസിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിക്കേണ്ടത് പ്രതികള്‍ക്കു വേണ്ടിയല്ലെന്നും കോടതി അഭിപ്രായപ്പെട്ടു. എംഎല്‍എമാര്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് പൊതു ജനതാല്‍പ്പര്യം മുന്‍നിര്‍ത്തിയാണോ എന്നും കോടതി ചോദിച്ചു. സഭയില്‍ ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തതും, സംഘര്‍ഷവും പൊതു ജനങ്ങളുടെ താല്‍പ്പര്യപ്രകാരമാണോ എന്നും ജസ്റ്റിസ് എം ആര്‍ ഷാ ചോദിച്ചു.

കെ എം മാണിയുടെ ബജറ്റ് അവതരണം തടഞ്ഞുകൊണ്ട് ഇടതുപക്ഷ എംഎല്‍എമാര്‍ നിയമസഭയില്‍ നടത്തിയ പ്രതിഷേധമാണ് കേസിന് ആസ്പദം. നിലവിലെ മന്ത്രി വി ശിവന്‍കുട്ടി, മുന്‍മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍, എംഎല്‍എമാരായിരുന്ന കെ അജിത്ത്, സി കെ സദാശിവന്‍, കുഞ്ഞഹമ്മദ്കുട്ടി മാസ്റ്റര്‍ എന്നിവര്‍ക്കെതിരെയാണ് കോടതി കേസെടുത്തത്. ഈ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version