Connect with us

കേരളം

വിസി നിയമനത്തിന് നടപടി തുടങ്ങി ഗവര്‍ണര്‍ ; സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് നിര്‍ദേശം

Governor expressed his displeasure at not being invited to Keraleeyam

സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് നടപടിയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സെര്‍ച്ച് കമ്മിറ്റികളിലേക്ക് പ്രതിനിധികളെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല രജിസ്ട്രാര്‍മാര്‍ക്ക് ഗവര്‍ണര്‍ കത്തു നല്‍കി. ഒമ്പതു സര്‍വകലാശാലകളിലെ രജിസ്ട്രാര്‍മാര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

സര്‍വകലാശാല പ്രതിനിധികള്‍ക്ക് പുറമെ, യുജിസി പ്രതിനിധി, ഗവര്‍ണറുടെ പ്രതിനിധി എന്നിവരും സെര്‍ച്ച് കമ്മിറ്റിയിലുണ്ടാകും. കേരള, എംജി സര്‍വകലാശാല, കണ്ണൂര്‍, കുസാറ്റ്, എപിജെ അബ്ദുള്‍ കലാം സാങ്കേതിക സര്‍വകലാശാല തുടങ്ങിയ ഒമ്പതു യൂണിവേഴ്‌സിറ്റികളിലാണ് സ്ഥിരം വിസിമാരില്ലാത്തത്. സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ ഇടഞ്ഞതോടെയാണ് വിസി നിയമനം താറുമാറായത്.

വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ടുള്ള സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഗവര്‍ണറുടെ ഇപ്പോഴത്തെ നടപടി. വിസി നിയമനത്തില്‍ ചാന്‍സലര്‍ എന്ന നിലയില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായിട്ടാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ഒരു തരത്തിലുള്ള ബാഹ്യ ഇടപെടലുകള്‍ക്കും കീഴ്‌പ്പെടാന്‍ പാടില്ലെന്നും സുപ്രീംകോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.

കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ട കേസിലാണ് വിസി നിയമനത്തില്‍ ചാന്‍സലര്‍ക്ക് പരിപൂര്‍ണ അധികാരം നല്‍കിക്കൊണ്ടുള്ള വിധി. വിസി നിയമനത്തിനുള്ള ഗവര്‍ണറുടെ മേല്‍ക്കൈ ഒഴിവാക്കാനുള്ള ബില്ലും, ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റാനുള്ള ബില്ലും നിയമസഭ പാസ്സാക്കിയിരുന്നു. തീരുമാനമെടുക്കാതെ പിടിച്ചുവെച്ച ഈ ബില്‍ അടുത്തിടെയാണ് ഗവര്‍ണര്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം58 mins ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം12 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version