Connect with us

കേരളം

ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിന് ? ; എസ്എഫ്‌ഐ

Published

on

കേരള വനിതാ കമ്മിഷന് (2)

വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറയുന്ന ഗവര്‍ണറുടേത് നിലവാരമില്ലാത്ത നടപടിയെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഗവര്‍ണര്‍ ധൈര്യശാലിയാണെങ്കില്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിലെ ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനാണെന്നും ആര്‍ഷോ ചോദിച്ചു.

ഗവര്‍ണറെ ആക്രമിക്കാനല്ല എസ്എഫ്‌ഐ വന്നിരിക്കുന്നത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ചാന്‍സലര്‍ തന്നെ രംഗത്തുവരികയാണ്, അതിനെ ചെറുക്കാനുള്ള പ്രതിഷേധമാണ് എസ്എഫ്‌ഐ നടത്തുന്നത്. എസ്എഫ്‌ഐ പ്രവര്‍ത്തകരെ ഗുണ്ട, ക്രിമിനില്‍ എന്നൊക്കെയാണ് അദ്ദേഹം ആവര്‍ത്തിച്ച് വിളിക്കുന്നത്. ഇതുകൊണ്ടും തങ്ങളെ പ്രകോപിതരാക്കാം എന്ന് കരുതേണ്ടതില്ല. കീലേരി അച്ചുനിലവാരത്തില്‍ പ്രകോപനം ഉണ്ടാക്കാനാണ് ശ്രമമെങ്കില്‍ അതിന് എസ്എഫ്‌ഐ വഴങ്ങില്ല. ഗവര്‍ണര്‍ക്കെതിരെ തീഷ്ണമായ പ്രതിഷേധം നടത്തുമെന്നും ആര്‍ഷോ പറഞ്ഞു.

അതേസമയം, തന്റെ വാഹനം തടയാന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എത്തിയാല്‍ ഇനിയും പുറത്തിറങ്ങുമെന്നും തനിക്ക് ഭയമില്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പ്രതിഷേധിക്കുമെന്നും എന്നാല്‍ തടയാനില്ലെന്നും ഇപ്പോള്‍ എസ്എഫ്‌ഐ പറയുന്നു. നേരത്തെ വാഹനം തടഞ്ഞതിലൂടെ വീഴ്ച വന്നിട്ടുണ്ടെന്ന് സമ്മതിക്കാന്‍ അവര്‍ ഇതുവരെ തയാറായിട്ടുണ്ടോ എന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാലയിലെത്തുന്ന താന്‍ ഗസ്റ്റ് ഹൗസിലല്ല, ക്യാമ്പസില്‍ താമസിക്കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി

സുരക്ഷയേക്കുറിച്ച് ഞാന്‍ കൂടുതല്‍ ചിന്തിക്കുന്നില്ല, അതിനേക്കുറിച്ച് പരാതിപ്പെട്ടിട്ടുമില്ല. ഞാന്‍ എന്തു ചെയ്യണമെന്ന് നിര്‍ബന്ധിക്കാന്‍ അവര്‍ക്കാകില്ല. മുഖ്യമന്ത്രിയുടെ കാറിനടുത്തേക്ക് പോകാന്‍ അവര്‍ ആരെയെങ്കിലും അനുവദിക്കുമോ? തിരുവനന്തപുരത്ത് മാത്രമല്ല, നേരത്തെ കണ്ണൂരിലും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി ഗവര്‍ണര്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം20 hours ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം3 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം4 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം4 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം4 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version