Connect with us

കേരളം

പ്രാദേശിക മാധ്യമ പ്രവർത്തകരുടെ പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം; ഹൈബി ഈഡൻ എം.പി.

Published

on

പ്രാദേശിക മാധ്യമ പ്രവർത്തകർ സർക്കാരിൽ നിന്നും നേരിടുന്ന അവഗണന ദൗർഭാഗ്യകരമാണെന്ന് ഹൈബി ഈഡൻ എം.പി. കേരള പത്രപ്രവർത്തക അസോസിയേഷൻ്റെ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗ്രാമങ്ങളിലും ചെറുപട്ടണങ്ങളിലും വികസന പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലെത്തിക്കുന്നതിൽ നിർണായകമായ പങ്കാണ് പ്രാദേശിക മാധ്യമ പ്രവർത്തകർ നിർവ്വഹിക്കുന്നത്. അവർക്ക് ആനുകൂല്യങ്ങളും അംഗീകാരവും നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.

സ്റ്റേറ്റ് പ്രതിനിധികൾ ഉദ്ഘാടകൻ MP ഹൈബി ഈഡനോടൊപ്പം

കെ.കെ. ഇൻ്റർനാഷണൽ ഹോട്ടൽ ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻ്റ് ജി.ശങ്കർ അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി സംഘടനാ റിപ്പോർട്ടും സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള പ്രവർത്തന റിപ്പോർട്ടും ട്രഷറർ ബൈജു പെരുവ കണക്കും അവതരിപ്പിച്ചു.

വൈസ് പ്രസിഡണ്ടുമാരായ സലിംമൂഴിക്കൽ മുഖ്യപ്രഭാഷണവും ബേബി കെ.പീലിപ്പോസ് മാർഗരേഖ അവതരണവും നിർവഹിച്ചു. സിനിമാ താരം വിനു മോഹനെ ആദരിച്ചു.സെക്രട്ടറി കണ്ണൻ പന്താവൂർ സ്വാഗതവും എറണാകുളം ജില്ലാ പ്രസിഡൻറ് യു. കുഞ്ഞുമുഹമ്മദ് നന്ദിയും പറഞ്ഞു. സംസ്ഥാന സമ്മേളനം 2023 ഏപ്രിൽ 30, മെയ് 1 എറണാകുളത്ത് നടത്തുവാൻ തീരുമാനിച്ചു.

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി, ജില്ലാതല അക്രഡിറ്റേഷൻ, ആരോഗ്യ ഇൻഷുറൻസ് എന്നിവ ഏർപ്പെടുത്തണമെന്ന് സമ്മേളനം പാസാക്കിയ പ്രമേയത്തിൽ ആവശ്യപ്പെട്ടു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങൾ വർധിച്ചു വരുന്നതിനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള അക്രമങ്ങളിൽ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊന്ന ഐ.എ.എസ്.ഓഫീസർ ശ്രീറാം വെങ്കിടറാമിന് രക്ഷപ്പെടാൻ അവസരം ഒരുക്കിയ സർക്കാർ നിലപാടിൽ യോഗം പ്രതിഷേധിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version