Connect with us

കേരളം

കൊവിഡ് കാലത്ത് സർക്കാർ ഉപയോ​ഗിച്ച ടാക്സികൾക്ക് വാടക നൽകിയില്ല; ഫണ്ടില്ലെന്ന് വിശദീകരണം

കൊവിഡ് സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ ഉപയോഗിച്ച ടാക്സി കാറുകളുടെ വാടകക്കായി ഡ്രൈവര്‍മാര്‍ ഓഫീസുകള്‍ കയറിയിറങ്ങാൻ തുടങ്ങിയിട്ട് വര്‍ഷം ഒന്ന് കഴിഞ്ഞു. മലപ്പുറം തിരൂരിൽ 35 ടാക്സി കാറുകള്‍ക്കാണ് കുടിശ്ശിക തുക കിട്ടാനുള്ളത്.

നാസറിന് മാത്രമല്ല തിരൂരിലെ 35 ടാക്സി ഡ്രൈവര്‍മാര്‍ക്ക് കാറിന്‍റെ വാടക കിട്ടാനുണ്ട്.വില്ലേജ് ഓഫീസര്‍ മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ആരും ഇവരുടെ ന്യായമായ ആവശ്യത്തോട് അനുകൂലമായി പ്രതികരിക്കുന്നില്ല.കടത്തിലും വലിയ സാമ്പത്തിക ബാധ്യതയിലുമാണ് ഭൂരിഭാഗം പേരും.വീട്ടു വാടക മാത്രമല്ല ചികിത്സ പോലും വഴിമുട്ടിയ അവസ്ഥയിലാണ് പലരുമുള്ളത്.

ശമ്പളവും ആനുകൂല്യങ്ങളുമെല്ലാം കണക്ക് പറഞ്ഞ് വാങ്ങി സെക്ട്രല്‍ മജിസ്ട്രേറ്റുമാര്‍ അവരുടെ സേവനം അവസാനിപ്പിച്ച് മറ്റ് ജോലിയിലേക്ക് മടങ്ങിയിട്ട് മാസങ്ങളായി.ഇപ്പോള്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ മാത്രമാണ് അതത് പഞ്ചായത്തുകളിലെ സെക്ട്രല്‍ മജിസ്ട്രേറ്റുമാരായി ചുമതലയുള്ളത്.

ഫണ്ടില്ലാത്തതാണ് ടാക്സി കാറുകളുടെ വാടക കുടിശികയാവാൻ കാരണമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിശദീകരണം.ഫണ്ടിന് എഴുതിയിട്ടുണ്ടെന്നും കിട്ടിലാലുടൻ ഡ്രൈവര്‍മാരുടെ കുടിശ്ശിക തീര്‍ക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version