Connect with us

ദേശീയം

വി.​കെ. ശ​ശി​ക​ല​യു​ടെ 400 കോ​ടി​യു​ടെ സ്വ​ത്ത് കൂ​ടി ത​മി​ഴ്‍​നാ​ട് സ​ര്‍​ക്കാ​ര്‍ ക​ണ്ടു​കെ​ട്ടി

Published

on

162

ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുന്ന ശശികലയ്ക്ക് എതിരെ നടപടി കടുപ്പിച്ച് ഇപിഎസ്. ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്‍നാട് സര്‍ക്കാര്‍ കണ്ടുകെട്ടി. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തു. 24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്. അതിനിടെ അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി എന്ന് അവകാശപ്പെട്ട് പാര്‍ട്ടി യോഗം വിളിക്കാനാണ് ശശികലയുടെ നീക്കം.

സജീവ രാഷ്ട്രീയത്തിലേക്കെന്ന് വ്യക്തമാക്കി യഥാര്‍ത്ഥ അണ്ണാഡിഎംകെ എന്ന് അവകാശപ്പെട്ടാണ് അട്ടിമറി നീക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചാണ് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല കഴിയുന്നത്. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും സന്ദര്‍ശിക്കനാണ് തീരുമാനം.

ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവെച്ച വാഹനം നല്‍കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ ഏഴുപേരെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കി. അണ്ണാഡിഎംകെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നല്‍കിയവരെന്ന് ഇപിഎസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വിശ്വസ്ഥരെ ഇപിഎസ് ചുമതലപ്പെടുത്തി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

സംസ്ഥാനത്ത് ജൂൺ 10 മുതൽ 52 ദിവസം ട്രോളിങ് നിരോധനം

കേരളം7 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി; ബിജു പ്രഭാകര്‍ KSEB ചെയര്‍മാന്‍

കേരളം14 hours ago

തിരുവനന്തപുരത്തെ മാറ്റിമറിക്കാൻ അദാനി ഗ്രൂപ്പ്, നിരവധി തൊഴിൽ അവസരങ്ങളും

കേരളം2 days ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം2 days ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം4 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം4 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം4 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം5 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം5 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version