Connect with us

ദേശീയം

സര്‍ക്കാര്‍ സഹായം എയ്ഡഡ് സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

Published

on

sc 3


സര്‍ക്കാരില്‍ നിന്ന് സഹായ ധനം ലഭിക്കുക എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. സഹായം നിബന്ധനകള്‍ക്ക് വിധേയമാണ്. അത് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്താല്‍ ചോദ്യംചെയ്യാന്‍ സ്ഥാപനങ്ങള്‍ക്ക് അവകാശമില്ല. ഇക്കാര്യത്തില്‍ ന്യൂനപക്ഷ, ന്യൂനപക്ഷേതര എയ്ഡഡ് സ്ഥാപനങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വിധിച്ചു.

ഇന്റര്‍മീഡിയറ്റ് വിദ്യാഭ്യാസ നിയമത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കൊണ്ടു വന്ന 101-ാം റെഗുലേഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് അലഹാബാദ് ഹൈക്കോടതി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ശരിവെച്ചുകൊണ്ടാണ് സുപ്രീംകോടതി വിധി.

സ്വന്തം നിബന്ധനകള്‍ക്ക് അനുസരിച്ചാണ് സര്‍ക്കാര്‍ സഹായധനം നല്‍കേണ്ടതെന്ന് സ്ഥാപനങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. സ്ഥാപനങ്ങളുടെ താത്പര്യങ്ങള്‍ക്കൊപ്പം തങ്ങളുടെ ശേഷിയും കണക്കിലെടുത്താണ് സര്‍ക്കാര്‍ നയമുണ്ടാക്കുന്നത്. എന്നാല്‍, ഒരേ തരത്തിലുള്ള സ്ഥാപനങ്ങളെ വ്യത്യസ്തമായി പരിഗണിച്ചാല്‍ ചോദ്യംചെയ്യാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സര്‍ക്കാരിന്റെ നയതീരുമാനം അങ്ങേയറ്റം ഏകപക്ഷീയമല്ലെങ്കില്‍ അതില്‍ ഇടപെടാതിരിക്കുകയാണ് ഭരണഘടനാ കോടതി ചെയ്യേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

കേരളം8 hours ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം9 hours ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം1 day ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം1 day ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം1 day ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം1 day ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം1 day ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version