Connect with us

കേരളം

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു, വെള്ളിവിലയിലും മാറ്റം

Published

on

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 120 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന് 41,160 രൂപയായി മാറി. ഒരു ഗ്രാമിന് 5,145 രൂപയായി മാറി. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 1,872 ഡോളറിലാണ്. ഇന്നലെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 41,280 രൂപയായിരുന്നു വില. ഗ്രാമിന് 5,160 രൂപയും. ഇതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്.

ജനുവരി ഒന്നിന് പവന് 40,480 രൂപയായിരുന്നു വില. ജനുവരി രണ്ടിന് 40,360 രൂപയായി വില കുറഞ്ഞിരുന്നു. ഇതാണ് ജനുവരിയിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ചൈനയിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ നിക്ഷേപകർ സ്വർണത്തിലേക്ക് തിരിയുന്നതാണ് സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ ഉയർത്തിയത്. കഴിഞ്ഞ വർഷം നിക്ഷേപം എന്ന നിലയിൽ സ്വർണം 15 ശതമാനം വരെ ശരാശരി നേട്ടം നൽകിയിരുന്നു. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില ഡോളറിന് പുതുവർഷം 2,000 ഡോളർ കടക്കുമെന്ന് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു.

ഡിസംബര്‍ 31ന് സംസ്ഥാനത്തെ സ്വര്‍ണ വില 40,480 രൂപയായി ഉയര്‍ന്നിരുന്നു. ഇതായിരുന്നു ഡിസംബറിലെ ഏറ്റവും ഉയർന്ന നിരക്ക്.ഡിസംബര്‍ ഒന്നിന് പവന് 39,000 രൂപയായിരുന്നു സ്വര്‍ണ വില. ഇത് ഡിസംബറിലെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. ജനുവരിയിൽ ഇതുവരെ സ്വർണ വിലയിൽ പവന് 680 രൂപയുടെ വർധന.

കേരളത്തിൽ, നവംബർ ഒന്നിന് സ്വർണ്ണവില പവന് 37,280 രൂപയായിരുന്നു. നവംബർ 17ന് ഒരു പവൻ സ്വർണ്ണത്തിന് ഒറ്റയടിക്ക് 600 രൂപ വർധിച്ച് 39,000 രൂപയായി. ഒരു ഗ്രാമിന് 75 രൂപ വർധിച്ച് 4,875 രൂപയുമായിരുന്നു. ഇത് നവംബറിലെ ഏറ്റവും ഉയർന്ന വിലയാണ്. നവംബർ നാലിന് വിലയിൽ വൻ ഇടിവുണ്ടായിരുന്നു. ഒരു പവന് 480 രൂപയും, ഒരു ഗ്രാമിന് 60 രൂപയുമാണ് കുറഞ്ഞത്. ഒരു പവന് 36,880 രൂപയും, ഒരു ഗ്രാമിന് 4610 രൂപയുമായിരുന്നു വില. ഇതാണ് നവംബറിലെ ഏറ്റവും കുറഞ്ഞ വില.

സംസ്ഥാനത്ത് വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം വെള്ളിക്ക് 73.70 രൂപയാണ് വില. എട്ട് ഗ്രാമിന് 599.20 രൂപയാണ് വില . 10 ഗ്രാമിന് 737 രൂപയാണ് വില. 1 കിലോ വെള്ളിക്ക് 73,700 രൂപയാണ് വില.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം16 hours ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം19 hours ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം20 hours ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം20 hours ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം22 hours ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം3 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം3 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം3 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം3 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version