Connect with us

കേരളം

സ്വർണവിലയിൽ വന്‍ ഇടിവ്; മൂന്ന് ദിവസത്തെ കുതിപ്പിന് അവസാനം

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നും താഴേക്കിറങ്ങി സ്വർണ വില. ഇന്നലെ സർവ്വകാല റെക്കോർഡിലായിരുന്ന സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് ഇന്ന് 560 രൂപയാണ് കുറഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് ഉണ്ടായ വൻ കുതിച്ചുചാട്ടമാണ് അവസാനിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,200 രൂപയാണ്.

അന്താരാഷ്ട്ര സ്വർണവില കുറഞ്ഞതോടെയാണ് സംസ്ഥാനത്ത് സ്വർണവില കുറഞ്ഞത്. സ്വർണവില. 2077 ഡോളർ വരെ എത്തിയ സ്വർണവില 2000 ഡോളറിലേക്ക് എത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്ന് ദിവസം സ്വർണവില കുത്തനെ ഉയർന്നിരുന്നു. മെയ് 3 ന് 640 രൂപയും മെയ് 4 ന് 560 രൂപയും ഇന്ന് 160 രൂപയും ഉയർന്നു.

ഈ മാസത്തെ സ്വർണവില ഒറ്റ നോട്ടത്തിൽ

മെയ് 1 – ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 44,560 രൂപ
മെയ് 2 – സ്വർണവില മാറ്റമില്ലാതെ തുടർന്നു. വിപണി വില 44,560 രൂപ
മെയ് 3 – ഒരു പവൻ സ്വർണത്തിന് 640 രൂപ ഉയർന്നു. വിപണി വില 45,200 രൂപ
മെയ് 4 – ഒരു പവൻ സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 45,600 രൂപ
മെയ് 5 – ഒരു പവൻ സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 45,760 രൂപ
മെയ് 6 – ഒരു പവൻ സ്വർണത്തിന് 560 രൂപ കുറഞ്ഞു. വിപണി വില 45,200 രൂപ

സ്വർണവില ഉയർന്നതോടെ ഇന്ത്യയുടെ സ്വർണ ആവശ്യകത കുത്തനെ ഇടിഞ്ഞതായി വേൾഡ് ഗോൾഡ് കൗൺസിൽ അറിയിച്ചു. ജനുവരി-മാർച്ച് മാസങ്ങളിൽ ഇന്ത്യയുടെ സ്വർണ്ണ ആവശ്യകത 17 ശതമാനമാണ് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്ന് 70 രൂപ കുറഞ്ഞു.. വിപണിയിൽ വില 5650 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 60 രൂപ ഉയർന്നു. വിപണി വില 4695 രൂപയായി.

തുടർച്ചയായ മൂന്ന് ഉയർന്ന വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു രൂപ കുറഞ്ഞ് വില 83 രൂപയായി. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version