Connect with us

കേരളം

ആശങ്ക….; കേരളത്തിൽ ജനിതകമാറ്റം വന്ന വൈറസ് 10 ജില്ലകളിൽ

AP21028559039124.0

കേരളത്തില്‍ 10 ജില്ലകളില്‍ ഇരട്ട ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിന്‍റെ ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617 കണ്ടെത്തി. അതിതീവ്രവ്യാപന ശേഷിയുള്ള വൈറസാണിത്. ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം ഉണ്ടായത് കഴിഞ്ഞ ഒരു മാസത്തിനിടെയാണെന്നും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജെനോമിക്സ് ആന്‍റ് ഇൻറഗ്രേറ്റീവ് ബയോളജിയുടെ പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അതിതീവ്ര വ്യാപന ശേഷി, രോഗ തീവ്രത കൂട്ടുന്ന വകഭേദം – അതാണ് ഇന്ത്യൻ വേരിയന്‍റ് ബി വണ്‍ 617. മഹാരാഷ്ട്രയെ ഉൾപ്പെടെ വിറപ്പിച്ച കൊറോണ വൈറസ് വകഭേദം.

ജനസാന്ദ്രത കൂടിയ കേരളത്തിലെ ഈ വൈറസ് സാന്നിധ്യം അതി ഗുരുതര സാഹചര്യമെന്ന് വിദഗ്ധര്‍ പറയുന്നു. വൈറസ് സാന്നിധ്യം ഏറ്റവും കൂടുതല്‍ കോട്ടയത്തും ആലപ്പുഴയിലുമാണ്. 19.05 ശതമാനം . 15.63 ശതമാനവുമായി മലപ്പുറവും 10 ശതമാനത്തില്‍ കൂടുതല്‍ രോഗികളുമായി പാലക്കാടും കോഴിക്കോടും ഉണ്ട്. കാസര്‍കോട്, എറണാകുളം, കണ്ണൂര്‍, കൊല്ലം, വയനാട് ജില്ലകളിലും ബി വണ്‍ 617 വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

യു കെ വൈറസ് വകഭേദവും സൗത്ത് ആഫ്രിക്കൻ വകഭേദവും സംസ്ഥാനത്തുണ്ട്. യുകെ വൈറസ് വകഭേദം ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ്. 75 ശതമാനം . കണ്ണൂരിലാകട്ടെ 66.67 ശതമാനവും. സൗത്ത് ആഫ്രിക്കൻ വകഭേദ സാന്നിധ്യം കൂടുതലുള്ളത് പാലക്കാടാണ് 21.43 ശതമാനം. പിന്നില്‍ കാസര്‍കോഡ് 9.52. പത്തനംതിട്ട പക്ഷേ സുരക്ഷിതമാണ്. ഫെബ്രുവരിയില്‍ 3. 8 ശതമാനം പേരെ മാത്രമാണ് അതിതീവ്ര വൈറസ് ബാധിച്ചതെങ്കില്‍ ഈ മാസം അത് 3.48 ആയി മാറി.

വൈറസ് വകഭേദം കണ്ടെത്തിയാലും ചികിത്സയിലോ വാക്സിൻ പ്രോട്ടോക്കോളിലോ മാറ്റം വരില്ല. പകരം സ്വയം പ്രതിരോധമാണ് ആവശ്യം. കേരളത്തില്‍ ജനുവരിയില്‍ നടത്തിയ പരിശോധനയില്‍ വയനാട്, കോട്ടയം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എൻ 440 കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു . പ്രതിരോധശേഷിയെ മറികടക്കാൻ കഴിവുള്ള തരം വൈറസാണിത് .

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം14 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം16 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം17 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം18 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version