Connect with us

കേരളം

ഗുണ്ടാ മാഫിയാ ബന്ധം: പൊലീസുകാര്‍ക്കെതിരെ നടപടി കടുപ്പിച്ച് ആഭ്യന്തര വകുപ്പ്

Published

on

ഗുണ്ടാ ബന്ധമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി ആഭ്യന്തര വകുപ്പ്. ഗുണ്ടാ ബന്ധമുള്ള ഡിവൈഎസ്പിമാര്‍ക്കെതിരെ നടപടി ശുപാര്‍ശ ഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ഡിവൈഎസ്പിമാര്‍ക്കെതിരെ ഉടന്‍ നടപടിയുണ്ടായേക്കും. ഗുണ്ടാ ബന്ധമുണ്ടെന്ന് കണ്ടെത്തിയ പൊലീസുകാര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചേക്കും.

പൊലീസുകാരുടെ ഗുണ്ടാ ബന്ധം സംബന്ധിച്ച് ഇന്റലിജന്‍സ് വിഭാഗം സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസും പൊലീസുകാരുടെ ഗുണ്ടാ ബന്ധത്തില്‍ പൊലീസ് ആസ്ഥാനത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഗുണ്ടാ-മാഫിയാ ബന്ധമുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം മംഗലപുരം സ്റ്റേഷനിലെ പൊലീസുകാരെ കൂട്ടത്തോടെ സ്ഥലം മാറ്റുമെന്നാണ് സൂചന. സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സജീഷിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം ഗുണ്ടാ വിളയാട്ടം ശക്തമായിരുന്നു. തലസ്ഥാനത്ത് ഗുണ്ടാസംഘങ്ങളുടെ ഏറ്റുമുട്ടലും വര്‍ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നത്. ഗുണ്ടാ ബന്ധത്തിന്റെ പേരില്‍ കഴിഞ്ഞ ദിവസം നാലു സിഐമാര്‍ക്കും ഒരു എസ്‌ഐക്കുമെതിരെ നടപടിയെടുത്തിരുന്നു.

പൊലീസുകാരുടെ ഗുണ്ട-റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാനത്ത് 160 സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും സ്ഥലംമാറ്റമുണ്ടാകും. പ്രവര്‍ത്തന വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാകും സ്ഥലംമാറ്റം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം6 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version