Connect with us

കേരളം

കൊവിഡ്; ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള തൊഴിലാളികൾക്ക് ധനസഹായം

money

കൊവിഡ് പശ്ചാത്തലത്തിൽ ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും ധനസഹായമായി മൊത്തം 210 കോടിയിൽപരം രൂപ വിതരണം ചെയ്യാൻ തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർദ്ദേശിച്ചു. മൊത്തം 210,32,98,000 രൂപയുടെ ധനസഹായമാണ് വിതരണം ചെയ്യുക. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി.

ക്ഷേമനിധി ബോർഡുകളിൽ അംഗങ്ങളായിട്ടുള്ള എല്ലാ തൊഴിലാളികൾക്കും 1000 രൂപയുടെ ധനസഹായം അനുവദിക്കാനാണ് ഉത്തരവ്. ധനക്കമ്മിയുള്ള ക്ഷേമനിധി ബോർഡുകൾക്ക് സർക്കാർ സഹായം നൽകും. ബന്ധപ്പെട്ട ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ലേബർ കമ്മീഷണർ അടിയന്തരമായി തുക കൈമാറ്റം ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.

കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോർഡ് 7,11,13,000 രൂപയും കേരള ഈറ്റ, കാട്ടുവള്ളി,തഴ തൊഴിലാളി ക്ഷേമനിധി ബോർഡ് 9,00,00,000 രൂപയും കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് 52,50,00,000 രൂപയും കേരള ആഭരണ തൊഴിലാളി ക്ഷേമനിധി ബോർഡ് 1,40,00,000 രൂപയും കേരള ലേബർ വെൽഫെയർ ഫണ്ട് ബോർഡ് 25,03,79,000 രൂപയും കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡ് (സ്കാറ്റേർഡ് ) 1,30,00,000 രൂപയും കേരള അസംഘടിത തൊഴിലാളി ക്ഷേമനിധി ബോർഡ് 22,50,00,000 രൂപയും വിതരണം ചെയ്യും.

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡ് 61,00,00,000 രൂപയും കേരള ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് വെൽഫെയർ ബോർഡ് 22,50,00,000 രൂപയും കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോർഡ് 1,12,05,000 രൂപയും കേരള ബീഡി ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് 63,00,000 രൂപയും കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി ബോർഡ്, വലിയ തോട്ടങ്ങൾ ( ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ), പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ(ചീഫ് ഇൻസ്പെക്ടർ ഓഫ് പ്ലാൻറേഷൻസ് ) എന്നിവ 6,23,01,000 രൂപയും വിതരണം ചെയ്യും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം20 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം22 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version