Connect with us

Uncategorized

തുടര്‍ച്ചയായ 15ാം ദിവസവും ഇന്ധനവില വര്‍ദ്ധിച്ചു

Published

on

petrol 1

കൊച്ചി: രാജ്യത്ത് തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവിലയില്‍ വര്‍ധന. പെട്രോള്‍ ലിറ്ററിന് 57 പൈസയും ഡീസല്‍ ലിറ്ററിന് 35 പൈസയുമാണ് കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.55 രൂപയും ഡീസല്‍ ലിറ്ററിന് 74.14 രൂപയുമായി. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 50 പൈസ വർധിച്ച് 79.20 രൂപയും ഡീസല്‍ ലിറ്ററിന് 55 പൈസ ഉയർന്ന് 73.58 രൂപയുമായിരുന്നു വില. ഇതോടെ എട്ട് രൂപയാണ് വർദ്ധിച്ചിരിക്കുന്നത്.

കൊച്ചിയിൽ ലിറ്ററിന് ഇന്ന് 34 പൈസ ഉയർന്ന് പെട്രോൾ ലിറ്ററിന് 79.548 രൂപയാണ് വില. ഡീസലിന് 74.145 രൂപയ്ക്ക് വിൽപന നടക്കുന്നു. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.96 രൂപയാണ് ഇന്നത്തെ വില. ഡീസലിന് റീടെയിൽ നിരക്ക് 75.58 രൂപ. കോഴിക്കോട് നഗരത്തിൽ ഇന്ന് പെട്രോള്‍ ലിറ്ററിന് 79.90 രൂപയ്ക്കും ഡീസൽ ലിറ്ററിന് 74.49 രൂപയ്ക്കും വിൽപന നടക്കുന്നു.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.23 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.27 രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 86.04 രൂപയ്ക്കും ഡീസൽ ലിറ്ററിന് 76.69 രൂപയ്ക്കും വ്യാപാരം നടക്കുന്നു.

ലോക്ക്ഡൗൺ കാലം ആരംഭിച്ച് 83 ദിവസത്തോളം ഇന്ധനവിലയിൽ മാറ്റമുണ്ടായിരുന്നില്ല. എന്നാൽ വിലവർധന നടപ്പിൽ വന്നതിനുശേഷം തുടർച്ചയായ 13 ദിനങ്ങളിലും വർധന രേഖപ്പെടുത്തുകയായിരുന്നു. മുൻപ് ചില സംസ്ഥാനങ്ങള്‍ വാറ്റ് വര്‍ധിപ്പിച്ചത് വില വര്‍ധനവിന് ഇടയാക്കിയിരുന്നു. കൊവിഡ്-19 പ്രതിസന്ധി മൂലം ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ആനുപാതികമായി എക്സൈസ് തീരുവ വര്‍ധിപ്പിച്ചതിനാൽ ഇത് റീടെയിൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം8 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version