Connect with us

കേരളം

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; കിറ്റില്‍ 16ഇനം സാധനങ്ങള്‍

Published

on

WhatsApp Image 2021 07 27 at 9.35.33 AM 1

സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്നുമുതൽ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ അറിയിച്ചു. കഴിഞ്ഞ മാസങ്ങളിലേതു പോലെ എഎവൈ, മുന്‍ഗണന, മുന്‍ഗണനേതര സബ്‌സിഡി, മുന്‍ഗണനേതര നോണ്‍സബ്‌സിഡി ക്രമത്തിലാണ് കിറ്റ് വിതരണം നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി.

16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്‌സും സപ്ലൈകോയ്ക്ക് നല്‍കി. സപ്ലൈകോ ആവശ്യപ്പെട്ട അളവില്‍ ഇവ തയ്യാറാക്കുന്നതിനായി വനിതാ കര്‍ഷക സംഘങ്ങളില്‍ നിന്ന് നേന്ത്രക്കായ സംഭരണം കാര്യക്ഷമമാക്കിയിരുന്നതായി മന്ത്രി വ്യക്തമാക്കി.

സൗജന്യകിറ്റിന്റെ വിതരണം ആഗസ്റ്റ് 18ഓടെ പൂര്‍ത്തിയാക്കാനാണ് ഭക്ഷ്യവകുപ്പ് ലക്ഷ്യമിടുന്നത്. സ്പെഷ്യല്‍ ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തുന്ന അവശ്യ സാധനങ്ങളുടെ അളവും ഗുണനിലവാരവും പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് വകുപ്പ്മന്ത്രി സപ്ലൈകോ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഓണക്കിറ്റിലെ സാധനങ്ങൾ :-

1. പഞ്ചസാര- 1 കി.ഗ്രാം
2. വെളിച്ചെണ്ണ- 500 മി.ലി
3. ചെറുപയർ- 500 ഗ്രാം
4. തുവരപരിപ്പ്- 250 ഗ്രാം
5. തേയില – 100 ഗ്രാം
6. മുളക്/മുളക് പൊടി- 100 ഗ്രാം
7. ഉപ്പ്- 1 കി.ഗ്രാം
8. മഞ്ഞൾ- 100 ഗ്രാം
9. സേമിയ 180 ഗ്രാം/ പാലട 180 ഗ്രാം/ ഉണക്കലരി 500 ഗ്രാം- ഒരു പായ്ക്കറ്റ്
10. കശുവണ്ടി പരിപ്പ് 50 ഗ്രാം- ഒരു പായ്ക്കറ്റ്
11. ഏലയ്ക്ക 20 ഗ്രാം- ഒരു പായ്ക്കറ്റ്
12. നെയ്യ് – 50 മി.ലി
13. ശർക്കരവരട്ടി / ഉപ്പേരി- 100 ഗ്രാം
14. ആട്ട- 1 കി.ഗ്രാം
15. ബാത്ത് സോപ്പ് – 1 എണ്ണം

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം60 mins ago

64-ന്റെ നിറവിൽ നടനവിസ്മയം മോഹൻലാൽ; പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്

കേരളം1 hour ago

ഭാര്യയുമായി വഴക്കിട്ട് ഓടിക്കൊണ്ടിരുന്ന KSRTC ബസിന്റെ ജനലിലൂടെ ചാടി, യുവാവിന് പരിക്ക്

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം3 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version