Connect with us

കേരളം

കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയില്‍

Published

on

WhatsApp Image 2021 07 08 at 9.08.26 PM

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് പണം തട്ടിയ കേസിലെ മുഖ്യ പ്രതി പിടിയിലായി. തലശ്ശേരി സ്വദേശി മുഹമ്മദ് ഒനാസിസ് ആണ് അറസ്റ്റിലായത് .രണ്ട് വര്‍ഷം മുമ്ബ് വിദേശത്തേക്ക് കടന്ന മുഹമ്മദ് ഒനാസിസ് നാട്ടിലേക്ക് വരാന്‍ പഞ്ചാബിലെ അമൃതസര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പോലീസിന്‍റെ വലയിലായത് . ചക്കരക്കല്ല് പോലീസിന്‍റെ പ്രത്യേക സംഘം അംഗം പ്രതി നാട്ടിലെത്തിച്ചു. വിദേശത്തേക്ക് മുങ്ങിയ മുഹമ്മദ് ഒനാസിസിന് വേണ്ടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. എണ്‍പതിലധികം പേരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് മുഹമ്മദ് ഒനാസിസും സംഘവും തട്ടിയെടുത്തത്. 5 ലക്ഷം രൂപയാണ് ഓരോരുത്തരില്‍ നിന്നും ജോലിക്കായി ആവശ്യപ്പെട്ടത്. ഇതില്‍ രണ്ടര ലക്ഷം രൂപ അഡ്വാന്‍സായി കൈപ്പറ്റി. ബാക്കി തുക ജോലി ലഭിച്ചതിനുശേഷം നല്‍കണമെന്നായിരുന്നു കരാര്‍.

കേസില്‍ സിപിഎമ്മിന്റെ മുന്‍ പ്രാദേശിക നേതാവ് രാജേഷ് കഴിഞ്ഞവര്‍ഷം പിടിയിലായിരുന്നു. രാജേഷിന് എതിരെ പരാതികള്‍ ഉയര്‍ന്ന ഉടനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. സി പി എം നേതാക്കളുടെ പേര് ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്. മുഹമ്മദ് ഒനാസിസിന്റെ അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചിരുന്നത്. കിയാല്‍ ഡയറക്ടര്‍ ബോര്‍ഡില്‍ സ്വാധീനം ഉണ്ട് എന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.

വിമാനത്താവളത്തിലെ പരിസരത്തേക്ക് ഉദ്യോഗാര്‍ത്ഥികളെ വിളിച്ചുവരുത്തി അവിടെ വെച്ചാണ് സര്‍ട്ടിഫിക്കറ്റുകളും മറ്റും രേഖകളും വാങ്ങിയത്. മുഹമ്മദ് ഒനാസിസിന് എതിരെ ചക്കരക്കല്ല് 1 പിണറായി, എടക്കാട്, കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനുകളിലായി ലഭിച്ച പരാതികളിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം31 mins ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം1 hour ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം4 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം4 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം6 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം6 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം6 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം6 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം6 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം6 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version