Connect with us

കേരളം

ഇടപാടുകാരുടെ ക്രെഡിറ്റ് കാര്‍ഡ് കൈക്കലാക്കി തട്ടിപ്പ്; മുന്‍ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍

Published

on

ഇടപാടുകാരില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡുകള്‍ കൈക്കലാക്കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ജീവനക്കാരന്‍ മലപ്പുറത്ത് പിടിയില്‍. നിലമ്പൂര്‍ സ്വദേശി ദലീല്‍ പറമ്പാട്ട് എന്നയാളാണ് വഴിക്കടവ് പൊലീസിന്റെ പിടിയിലായത്. ജില്ലയിലെ അധ്യാപകരുള്‍പ്പെടെ നിരവധി ഉദ്യോഗസ്ഥരെയാണ് പ്രതി തട്ടിപ്പിനിരയക്കിയത്.

ബാങ്കിലെ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്ന ജോലിയാണ് നിലമ്പൂര്‍ സ്വദേശി ദലീല്‍ ചെയ്തുവന്നിരുന്നത്. ക്രഡിറ്റ് കാര്‍ഡ് ക്യാന്‍സല്‍ ചെയ്യാന്‍ വരുന്ന ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡും മൊബൈല്‍ ഫോണും ലോഗിന്‍ ഐ.ഡിയും പാസ്‌വേഡുമൊക്കെ കൈക്കലാക്കി പണം തന്റെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു രീതി. പ്രതിയുടെ വ്യാജ ഇമെയില്‍ ഐ.ഡിയും മൊബൈല്‍ നമ്പറും ഇടപാടുകാരുടെ ക്രഡിറ്റ് കാര്‍ഡ് അക്കൗണ്ടുമായി ബന്ധിപ്പിക്കുകയും ചെയ്യും.

ഇടപാടുകാരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ലക്ഷങ്ങൾ ലോണുകൾ എടുത്ത് വിവിധ അക്കൗണ്ടുകളിലേക്ക് തുക മാറ്റിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വഴിക്കടവ് സ്വദേശിനിയുടെ ഒരുലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയെടുത്ത കേസ്സിലാണ് ദലീല്‍ പിടിയിലായത്. വിശദമായ അന്വേഷണം നടത്തിയപ്പോള്‍ പ്രതി സമാനമായ രീതിയില്‍ നിരവധിപേരെ തട്ടിപ്പിനിരയാക്കിയെന്ന് കണ്ടെത്തി.

വണ്ടൂരിലെ അങ്കണവാടി അധ്യാപികയും തട്ടിപ്പിന് ഇരയായി പൂക്കോട്ടുംപാടതെ കെ.എസ്.ഇ.ബി ജീവനക്കാരൻ്റെ ഒരുലക്ഷത്തി ഇരുപതിനായിരം രുപയും വണ്ടൂൂരിലെ ഒരു വിദ്യാലയത്തിൽ നിന്നു അഞ്ച് അദ്ധ്യപകരുടെ പതിനഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് പ്രതിയെ ബാങ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. വീണ്ടും ബാങ്ക് ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇടപാടുകാരെ സമീപിക്കുകയായിരുന്നു.

അറസ്റ്റ് ചെയ്തതറിഞ്ഞ് നിരവധി പേര്‍ പരാതികളുമായി പോലീസിനെ സമീപിച്ചിട്ടുണ്ട്. തട്ടിപ്പ് വഴി ലഭിക്കുന്ന പണമുപയോഗിച്ച് പ്രതി ആഢംബര ജീവിതം നയിച്ചുവരികയായിരുന്നെന്നും പൊലീസ് പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം18 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version