Connect with us

കേരളം

ജെയ്കുൾപ്പെടെ നാല് പേർ സിപിഎം പരി​ഗണനയിൽ ; പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മൻ

IMG 20230809 WA0001

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സിപിഎം. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാർത്ഥി പട്ടിക ജെയ്ക് സി തോമസിന്റെ പേരിൽ ഒതുങ്ങില്ലെന്നാണ് സൂചന. കോട്ടയം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച് കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ കഴിവുള്ള സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻചാണ്ടിയുടെ എതിരാളിയായി മത്സരിച്ച ജെയ്ക് സി തോമസിനോട് മണർകാട് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിലവിലുള്ള നിർദേശം.

ജെയ്ക് ഇല്ലെങ്കിൽ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണൻ പുതുപ്പള്ളി പാർട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വർഗീസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മണ്ഡലത്തിലെ മത സാമുദായിക സന്തുലനാവസ്ഥകൾ കൂടി പരിഗണിച്ച് പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ചില നേതാക്കൾക്ക് ഉണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം3 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം7 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം11 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം12 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം12 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം14 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം14 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version