Connect with us

കേരളം

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു

Published

on

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പൻ അന്തരിച്ചു. 75 വയസായിരുന്നു. കലൂർ പൊറ്റക്കുഴി നിവിയ റോഡിലെ വസതിലായിരുന്നു താമസം. ശാരീരികാസ്വാസ്ഥ്യങ്ങളെ തുടർന്ന് നഗരത്തിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ രാത്രി 12 മണിയോടെ മരിച്ചു. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി പൊതുരംഗത്തില്ലായിരുന്നു.

മൃതദേഹം ഇന്ന് 9 മുതൽ 11 വരെ എറണാകു ളം ഡിസിസി ഓഫിസിൽ പൊതു ദർശനത്തിനു വയ്ക്കും. സംസ്കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തിൽ. ഭാര്യ ബീബി (എളമക്കര ഗവ.ഹൈസ്കൂൾ റിട്ട.അധ്യാപിക) മക്കൾ: അജിത് പ്രശാന്ത്, അനന്തു

4 തവണ നിയമസഭാംഗമായിരുന്നു. 2001 മുതൽ 2004 വരെ എ.കെ ആന്റണി മന്ത്രിസഭയിൽ മന്ത്രിയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നാണ് എം ബി ബി എസ് പാസായത്. വിവിധ നിലകളിൽ സേവനം അനുഷ്ഠിച്ച ശേഷമാണ് രാഷ്ട്രീയത്തിൽ സജീവമായത് 1980ല്‍ വണ്ടൂരില്‍നിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയില്‍ എത്തുന്നത്. 1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ പിന്നാക്ക – പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുൻപ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം40 mins ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 hour ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 hour ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം18 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം21 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം23 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version