Connect with us

കേരളം

വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ വിദ്യാർഥികള്‍ക്ക് ഭക്ഷ്യ വിഷബാധ

Untitled design (42)

മലപ്പുറം പുന്നയൂര്‍ക്കുളം അണ്ടത്തോട് ജി.എം.എല്‍.പി സ്‌കൂളില്‍ നിന്ന് വാട്ടര്‍ തീം പാര്‍ക്കിലേക്ക് വിനോദയാത്ര പോയ കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ. കഴിഞ്ഞ 28ന് വളാഞ്ചേരിയിലെ വാട്ടര്‍ തീം പാര്‍ക്കിലേക്ക് യാത്ര പോയവരില്‍ 26 കുട്ടികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. പനി, ഛര്‍ദി, വയറിളക്കം, ചൊറിച്ചില്‍ തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പേര്‍ക്കുമുണ്ടായത്.

രക്ഷിതാക്കള്‍ പരാതിയുമായി എത്തിയതോടെയാണ് കൂടുതല്‍ പേര്‍ക്ക് പ്രശ്നങ്ങളുള്ളതായി അറിഞ്ഞത്. സമീപത്തുള്ള സ്വകാര്യ ആശുപത്രികളിലാണ് ഇവര്‍ ചികിത്സ തേടിയത്. ഇതില്‍ രണ്ട് വിദ്യാര്‍ഥികള്‍ ഇപ്പോഴും ചികിത്സയിലാണ്. വെള്ളത്തില്‍ നിന്നോ ഭക്ഷണത്തില്‍ നിന്നോ ഉള്ള വിഷബാധയാണെന്ന് സംശയിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.

56 കുട്ടികളും അധ്യാപകരും അടക്കം തേടി 62 പേരാണ് യാത്ര പോയത്. പാലക്കാട്ടു നിന്നെത്തിയ വിദ്യാര്‍ഥി സംഘത്തിലെ 25 വിദ്യാര്‍ഥികള്‍ക്കും സമാനരീതിയില്‍ ബുദ്ധിമുട്ടുകളുണ്ടായിട്ടുണ്ട്. മലപ്പുറം ഡി.എം.ഒ, വടക്കേക്കാട് പൊലീസ് എന്നിവിടങ്ങളില്‍ പരാതി നല്‍കിയതായി സ്‌കൂള്‍ പ്രധാനാധ്യാപിക അറിയിച്ചു. പാര്‍ക്കില്‍ നിന്നാണോ പുറത്തു നിന്നാണോ വിഷബാധയേറ്റതെന്ന് പരിശോധിച്ചു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.

വിഷബാധയേറ്റെന്ന് പറയുന്ന ദിവസം പാര്‍ക്കില്‍ 1200ല്‍ പരം ആളുകള്‍ ഉണ്ടായിരുന്നതായും ഇതില്‍ 50ല്‍ താഴെ പേര്‍ക്ക് മാത്രമാണ് പ്രശ്നങ്ങളുള്ളതായി അറിഞ്ഞിട്ടുള്ളതെന്നും പാര്‍ക്ക് അധികൃതര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പ് പാര്‍ക്കില്‍ പരിശോധന നടത്തി. വെള്ളത്തിന്റെയും ഭക്ഷണത്തിന്റെും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം3 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം3 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം3 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം3 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം3 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version