പ്രാദേശിക വാർത്തകൾ
ചാരുംമൂട് മെസഞ്ചർ വാട്ട്സാപ്പ് ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകൾ നൽകി
ആലപ്പുഴ ചാരുംമൂട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മെസഞ്ചർ വാട്ട്സാപ്പ് ഗ്രൂപ്പ് ഭക്ഷ്യ കിറ്റുകൾ നൽകി. വിദേശത്ത് ജോലി ചെയ്യുന്നവരുടേയും നാട്ടിലുള്ളവരുടേയും കൂട്ടായ്മയാണ് ഇത്.
കൊവിഡ് ലോക്ക് ഡൗൺ കാലത്ത് ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റുള്ളവർക്കും, ഗ്രൂപ്പ് അംഗങ്ങളായ കുടുംബങ്ങൾക്കുമാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. കൊവിഡ് ദുരിതം തുടങ്ങിയ കഴിഞ്ഞ വർഷവും മെസഞ്ചർ വാട്ട്സാപ്പ് കൂട്ടായ്മ തെരുവുകളിൽ കഴിയുന്നവർക്ക് ഭക്ഷണവും മറ്റും എത്തിച്ച് നൽകിയിരുന്നു.
ഓൺലൈൻ പഠനത്തിനാവിശ്യമായ 25 ഓളം റ്റിവി കളും അർഹരായ കുട്ടികൾക്ക് വാങ്ങി നൽകി. ഭക്ഷ്യ കിറ്റ് സംഘടിപ്പിക്കുന്നതിനും വിതരണത്തിനും ഗ്രൂപ്പ് അഡ്മിൻ സിദ്ധീഖ്, രക്ഷാധികാരി ഫസൽ അലി ഖാൻ, അഡ്മിൻ മാരായ ഷിഹാബുദീൻ മൗലവി, ഷെമീർ, മുജീബ് റഹ്മാൻ, ഹാറൂൺ, ബാബു, നസീർ സീദാർ, തുടങ്ങിയവർ നേതൃത്വം നൽകി