Connect with us

കേരളം

നാളെ മുതൽ പ്രളയ സെസ് ഇല്ല; ആയിരത്തോളം സാധനങ്ങൾക്ക് വില കുറയും

pension money

സംസ്ഥാനത്ത് 2018 ലെ മഹാപ്രളയം സൃഷ്ടിച്ച ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഏർപ്പെടുത്തിയ പ്രളയ സെസ് ഇന്നത്തോടെ അവസാനിക്കും. 2019 ഓഗസ്റ്റ് മാസത്തിലാണ് ഒരു ശതമാനം അധിക നികുതി കേരളത്തിന് മാത്രമായി ഏർപ്പെടുത്തിയത്. കേന്ദ്ര- സംസ്ഥാന ജിഎസ്ടികൾക്ക് പുറമെയായിരുന്നു ഈ ഒരു ശതമാനം നികുതി.

കേരളത്തിൽ വിൽക്കുന്ന 12ശതമാനം, 18 ശതമാനം 28ശതമാനം ജിഎസ്ടിയുള്ള ആയിരത്തോളം ഉൽപ്പന്നങ്ങൾക്ക് ഒരു ശതമാനവും സ്വർണം, വെള്ളി എന്നിവയ്ക്ക് കാൽശതമാനവും ആയിരുന്നു പ്രളയ സെസ്. സ്വർണം, വെള്ളി, ഗൃഹോപരകരണങ്ങൾ വാഹനങ്ങൾ, ഇൻഷുറൻസ്, റീചാർജ് തുടങ്ങിയവയ്ക്കൊക്കെ നാളെ മുതൽ ഈ നികുതി ഈടാക്കാൻ പാടില്ല. അതിനാൽ തന്നെ ചെറിയ തോതിലുള്ള വിലക്കുറവ് ഉണ്ടാകും.

രണ്ട് വർഷമായിരുന്നു പ്രളയ സെസ് പിരിക്കാനുള്ള കാലാവധി. ഇന്നത്തോടെ തീരും. നാളെ മുതൽ സാധനങ്ങളുടെ മേൽ വ്യാപാരികൾ പ്രളയ സെസ് ഈടാക്കുന്നില്ലെന്ന് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണമെന്ന് കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞിരുന്നു. നിലവിൽ ലഭിക്കുന്ന വിലയിൽ സാധനത്തിനുള്ള വില, കേന്ദ്ര ജിഎസ്ടി, സംസ്ഥാന ടി പ്രളയ സെസ്, ആകെ വിൽപ്പന വില എന്നിങ്ങനെ രേഖപ്പെടുത്തുമായിരുന്നു. നാളെ മുതൽ ഇതിലെ പ്രളയ സെസ് ഉണ്ടാകില്ല. ഇത് ഉപഭോക്താക്കൾ ഉറപ്പ് വരുത്തണെന്നാണ് മന്ത്രി അറിയിച്ചിട്ടുള്ളത്

പ്രളയ സെസ് ഒഴിവാക്കി ബില്ലിങ് സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയതായി വ്യാപാരികളും അറിയിച്ചു. ലോക്ക്ഡൗൺ കാരണം പലയിടത്തും വ്യാപാര സ്ഥാപനങ്ങൾ തുറന്നുപ്രവർത്തിക്കാൻ കഴിയാത്തതും ഇതുമൂലമുണ്ടായ സാമ്പത്തിക ബുദ്ധിമുട്ടും പലയിടത്തും വ്യാപാരികൾക്ക് ഇത് സമ്പൂർണ്ണമായി പൂർത്തിയാക്കുന്നതിന് തടസമായി മാറിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം10 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം13 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം17 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം17 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം2 days ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം2 days ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 days ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version