Connect with us

കേരളം

കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

Published

on

ramanattukara accident

കോഴിക്കോട് രാമനാട്ടുകരയിൽ വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ചു. കാറും സിമന്‍റ് ലോറിയും കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശികളായ സാഹിര്‍, ഷാഹിര്‍, നാസര്‍, സുബൈര്‍, അസൈനാര്‍ എന്നിവരാണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ പുളിഞ്ചോട് വളവിന് സമീപമാണ് സംഭവം. കാര്‍ പൂര്‍ണമായും തകര്‍ന്നു. ലോറി ഡ്രൈവര്‍ക്ക് ഗുരുതരമായ പരിക്കുകളില്ല. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഒരാളുടെ മൃതദേഹം കാറിന് പുറത്തായിരുന്നു. എല്ലാവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനത്തിനെത്തുകയായിരുന്നു. കാറിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റ് മൂന്നായി പിളര്‍ന്നു. കെഎസ്ഇബി ഓഫീസില്‍ വിളിച്ച് വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. രാവിലെ 4.45ഓടു കൂടിയായിരുന്നു രാമനാട്ടുകരയ്ക്കു സമീപം പുളിഞ്ചോട് വെച്ച് ഇരുവാഹനങ്ങളും കൂട്ടിയിടിച്ചത്.

സുഹൃത്തിനെ വിമാനത്താവളത്തിൽ ആക്കാനായി പുറപ്പെട്ടതായിരുന്നു വാഹനം. മെഡിക്കൽ കോളജ്​ ആശുപത്രിയിലെത്തിച്ച മൃതദേഹങ്ങൾ മോർച്ചറിയിലേക്ക്​​ മാറ്റി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version