Connect with us

കേരളം

മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തിൽ വൻ അഗ്നിബാധ; ലക്ഷങ്ങളുടെ നാശനഷ്‌ടം

mandaikadu devi temple .1.1108021 1

കന്യാകുമാരി മണ്ടയ്‌ക്കാട് ദേവി ക്ഷേത്രത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശനഷ്‌ടം ഉണ്ടായതായാണ് നിഗമനം. ദേവീ വിഗ്രഹത്തിൽ തീ പിടിച്ചെങ്കിലും വിഗ്രഹത്തിന് കേടുപാടുകൾ പറ്റിയിട്ടില്ല. ക്ഷേത്രത്തിലെ മേൽക്കൂര പകുതിയോളം അഗ്നിയിൽ തകർന്നു.

ഇന്ന് പുലർച്ചെ ദീപാരാധന കഴിഞ്ഞശേഷം ക്ഷേത്രത്തിലെ മൂല സ്ഥാനത്തിൽ നിന്ന് വൻ അഗ്നിബാധ ഉയർന്നുവന്നത്. നാട്ടുകാരാണ് ആദ്യം കണ്ടത്. ഉടൻ തന്നെ കുളച്ചൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കും മണ്ടയ്ക്കാട് പോലീസിനെയും വിവരം അറിയിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ തീ പൂർണമായും കെടുത്തി.

കുളച്ചൽ എ എസ് പി വിശ്വശാസ്ത്രി സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അദ്ദേഹം പറഞ്ഞു. തമിഴ്‌നാട് ഐ ടി മന്ത്രി മനോ തങ്കരാജ്, കന്യാകുമാരി ജില്ലാ കളക്‌ടർ അരവിന്ദ് എന്നിവരും ക്ഷേത്രത്തിലെത്തി.

ദീപാരാധനയ്ക്കുശേഷം നിലവിളക്കിൽ നിന്ന് ദേവിക്ക് അണിഞ്ഞിരുന്ന പട്ടിൽ തീ പിടിക്കുകയും അങ്ങനെ തീ പടർന്നതാവാം എന്ന നിഗമനവുമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മണ്ടയ്‌ക്കാട് ഭഗവതി ക്ഷേത്രത്തിൽ ഇങ്ങനെയൊരു തീപിടിത്തം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം5 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം7 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം8 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം9 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം10 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം11 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം12 hours ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം13 hours ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

കേരളം1 day ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version