Connect with us

കേരളം

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് പിഴ നോട്ടീസ്

Untitled design (84)

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ്. KL 01 CN 8219 എന്ന നമ്പര്‍ വാഹനം KL 01 CW 8219 എന്ന് ഉദ്യോഗസ്ഥര്‍ തെറ്റായി വായിച്ചതാണ് ചികിത്സയില്‍ കഴിയുന്ന വ്യക്തിക്ക് നോട്ടീസ് ലഭിക്കാന്‍ കാരണം.

മണക്കാട് തോട്ടം റസിഡന്റ്‌സ് അസോസിയേഷന്‍ ഇ 15 (1) ല്‍ ഭാവന ചന്ദ്രനാണു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചത്. സ്‌കൂട്ടറിനു പിറകില്‍ ഇരുന്നു സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മറ്റ് ഇല്ലാത്തതിനാല്‍ പിഴ ഒടുക്കണമെന്നാണു നോട്ടീസില്‍ നിര്‍ദേശം. കഴിഞ്ഞ മാസം പത്തിനു ജഗതിയില്‍ വച്ചു നിയമ ലംഘനം നടത്തിയെന്നാണു നോട്ടീസില്‍ പറയുന്നത്.

എന്നാല്‍ ജൂണ്‍ 30 നു മുട്ടത്തറയ്ക്കു സമീപമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് അന്നു മുതല്‍ ചികിത്സയില്‍ കഴിയുകയാണ് ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥയായ ഭാവന. നോട്ടീസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വാഹനവും ഭാവനയുടെ വാഹനവും വ്യത്യസ്ത കമ്പനികളുടേതാണ്. നമ്പര്‍ ശ്രദ്ധിക്കുന്നതിലുണ്ടായ പിഴവായിരിക്കാം തെറ്റായി നോട്ടീസ് അയയ്ക്കാന്‍ കാരണമെന്നാണു വിശദീകരണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം6 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം8 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം11 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം16 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം16 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം16 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം18 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം18 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version