Connect with us

കേരളം

മകനെ മര്‍ദിക്കുന്നത് തടയാനെത്തി; പിതാവ് മര്‍ദനമേറ്റ് മരിച്ചു

മകനെ മർദിക്കുന്നത് തടയാനെത്തിയ പിതാവിനെ മർദിച്ച് കൊന്നു. ആലുവ ആലങ്ങാട് സ്വദേശി വിമൽ കുമാറാണ് മരിച്ചത്. ആലങ്ങാട് നീറിക്കോടാണ് സംഭവം. ബൈക്കിലെത്തിയ സംഘമാണ് മർദിച്ചത്. ഇവർക്കായി തെരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. പ്രദേശത്ത് ലഹരി മാഫിയ സജീവമാണെന്ന് നാട്ടുകാർ പറയുന്നു. റോഡിൽ ബൈക്ക് മറിഞ്ഞു വീണത് കണ്ട് അന്വേഷിക്കാൻ പോയതാണ് വിമൽ കുമാറിന്റെ മകനും സുഹൃത്തും. പിന്നാലെ ഇവരും ബൈക്ക് യാത്രികരുമായി വാക്ക് തർക്കം ഉണ്ടായതായി ദൃക്‌സാക്ഷികൾ പറയുന്നു.

ബൈക്കിൽ രണ്ട് പേരാണ് ഉണ്ടായിരുന്നത്. വീടിന് മുന്നിൽ മകനെയും സുഹൃത്തിനെയും മർദിക്കുന്നത് കണ്ട് തടയാനെത്തിയതാണ് വിമൽ കുമാർ. എന്നാൽ ഇദ്ദേഹത്തെ തള്ളി താഴെ ഇട്ട് മർദിക്കുകയായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിമൽ കുമാറിനെ അശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മർദിച്ചവരെ അറിയാമെന്ന് മരിച്ച വിമൽ കുമാറിന്റെ കുടുംബം. പ്രദേശവാസികൾ തന്നെയായ നിധിനും സുഹൃത്തുക്കളുമാണ് മർദിച്ചതെന്ന് കുടുംബം പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version