Connect with us

കേരളം

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന്‍ എം.എല്‍.എയെ എന്‍ഫോഴ്സ്മെന്റ് ചോദ്യം ചെയ്യും

Published

on

1604230267 1446365718 MCKAMARUDHEENMLA

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ എം.സി കമറുദ്ദീന്‍ എം.എല്‍എയെ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും.

എം.എല്‍.എ ഉള്‍പ്പെടെ കേസില്‍ പ്രതികളായവരെ ഈ മാസം ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യും. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന കമറുദ്ദീന്റെ ആവശ്യത്തിനെതിരെ ഇ.ഡി ഹൈക്കോടതിയില്‍ തടസഹര്‍ജിയും സമര്‍പ്പിക്കും.

അതേസമയം, ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് 98 കേസുകളാണ് ഇതുവരെ വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 100 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായും കണക്കാക്കുന്നുണ്ട്. വ്യാപകമായി കള്ളപ്പണമൊഴുകിയെന്നും റിയല്‍ എസ്റ്റേറ്റ് ഇടപാടിലൂടെ പണം വെളുപ്പിച്ചെന്നുമാണ് ഇ.ഡിയുടെ നിഗമനം.

കമറുദ്ദീന്റെയും കേസില്‍ പ്രതികളായ മറ്റു ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെയും നിക്ഷേപം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ഇ.ഡി ശേഖരിച്ച് തുടങ്ങി. ഈ മാസം 20ന് മുന്‍പായി തട്ടിപ്പിനിരയായവരുടെ മൊഴിയെടുക്കല്‍ തുടങ്ങും. പിന്നാലെ കമറുദ്ദീന്റെയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും ചോദ്യം ചെയ്യും.

മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളും ഇ.ഡിയുടെ അന്വേഷണ പരിധിയില്‍ വരും. ഇതിനിടെയാണ് പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചത്.

അന്വേഷണം തുടങ്ങിയെന്നും കമറുദ്ദീനെ ഒഴിവാക്കിയാല്‍ നടപടികള്‍ മുന്നോട്ടു നീക്കാനാകില്ലെന്നും അറിയിച്ചാകും ഇ.ഡി തടസ ഹര്‍ജി നല്‍കുക. മൊഴിയെടുക്കലിനും ചോദ്യം ചെയ്യലിനുമായി 53 മൂന്നുപേരുടെ പട്ടികയാണ് ഇ.ഡി തയാറാക്കിയിട്ടുള്ളത്.

പരാതിക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഈ പട്ടികയില്‍ വ്യത്യാസമുണ്ടാകും. കെ.എം.ഷാജി എം.എല്‍.എക്കെതിരെയുള്ള കോഴക്കേസ് അന്വേഷിക്കുന്ന ഇ.ഡി ഉദ്യോഗസ്ഥരാണ് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പും പരിശോധിക്കുന്നത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം8 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം2 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം2 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം2 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം2 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം4 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം4 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version