Connect with us

കേരളം

പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത ചിത്രകാരന്‍ പി ശരത് ചന്ദ്രന്‍ അന്തരിച്ചു. 79 വയസ്സായിരുന്നു. എരഞ്ഞിപ്പാലത്തെ വീട്ടിൽവെച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ഗാന്ധി എന്ന സിനിമയുടെ പരസ്യ ചിത്രകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ്.

ജലച്ചായം, ഓയിൽ കളർ, അക്രിലിക്, ചാർക്കോൾ എന്നീ എല്ലാ മാധ്യമങ്ങളിലും ഒരേ പോലെ പ്രാഗൽഭ്യം തെളിയിച്ച ചിത്രകാരനാണ് ശരത് ചന്ദ്രൻ. തലശ്ശേരിയിലെ കേരള സ്കൂൾ ഓഫ് ആർട്ട്സിലെ സി വി ബാലൻ നായർക്കു കീഴിലാണ് ശരത് ചന്ദ്രൻ ചിത്രകലാഭ്യസനം നടത്തിയത്.

1964 ൽ ബോംബെയിൽ എത്തിയ ശരത് ചന്ദ്രൻ ശാന്തിനികേതനിൽ നിന്നുള്ള എൻ. ആർ ഡേയുടെ കീഴിൽ ജോലിക്ക് ചേർന്നു. അതിനു ശേഷം ഗോള്‍ഡൻ ടുബാക്കോ കമ്പനി ലിമിറ്റഡിൽ ആർട്ട് ഡയരക്ടറായി. ലോകത്തെമ്പാടും വിൽക്കുന്ന 800 ൽ പരം സിഗരറ്റ് റ്റുകൾ ഡിസൈൻ ചെയ്തത് ശരത് ചന്ദ്രനാണ്.

തുടർന്ന് ഓർബിറ്റ് എന്ന പേരിൽ സ്വന്തമായി ഒരു പരസ്യ ഏജൻസിയും അദ്ദേഹം നടത്തി. ഇപ്പോൾ കോഴിക്കോട് വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. സംസ്‌കാരം വൈകീട്ട് നാലുമണിക്ക് മാവൂര്‍ റോഡ് ശ്മശാനത്തില്‍ നടക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം5 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം6 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം8 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം8 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം9 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം1 day ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം1 day ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം1 day ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം1 day ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version