Connect with us

കേരളം

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു

Published

on

kg jayan

പ്രശസ്ത സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. അറുപത് വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ സിനിമാ ഗാനങ്ങള്‍ക്കും ഭക്തി ഗാനങ്ങള്‍ക്കും കെ ജി ജയന്‍ സംഗീതം നല്‍കി. പ്രശസ്ത സിനിമാ താരം മനോജ് കെ ജയന്‍ മകനാണ്. ജയവിജയ എന്ന പേരിൽ ഇരട്ട സഹോദരനൊപ്പം നിരവധി കച്ചേരികൾ നടത്തിയിരുന്നു.

സിനിമ ഭക്തി ​ഗാനങ്ങളിലൂടെ കർണാടക സം​ഗീതത്തെ ജനകീയനാക്കിയ സം​ഗീതജ്ഞൻ കൂടിയായിരുന്നു കെ ജി ജയൻ. 2019 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. കേരള സം​ഗീത നാടക അക്കാദമി അവാർഡ്, ഹരിവരാസനം അവാർഡ് എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

60 വർഷം നീണ്ട സംഗീത ജീവിതമാണ് സംഗീതജ്ഞൻ കെ.ജി. ജയന്‍റേത്. നിരവധി സിനിമ, ഭക്തി ഗാനങ്ങൾക്കാണ് അദ്ദേഹം ഈണം നൽകിയത്. ഇരട്ടസഹോദരനായ കെ.ജി. വിജയനൊപ്പം ചേർന്നാണ് ‘ശ്രീ കോവിൽ നട തുറന്നു’ ഉൾപ്പെടെ മികച്ച ഭക്തി, സിനിമ ഗാനങ്ങളും ശാസ്ത്രീയ സംഗീതവും അദ്ദേഹം ഒരുക്കി. ജയ-വിജയന്മാർ എന്ന പേരിലാണ് സംഗീത ലോകത്ത് സഹോദരങ്ങൾ നിറഞ്ഞു നിന്നത്.

1988ൽ വിജയന്റെ നിര്യാണത്തോടെ തനിച്ചായെങ്കിലും ഭക്തി ഗാനങ്ങളിലും കച്ചേരികളിലും കെ.ജി. ജയൻ സജീവമായി തുടർന്നു. ധർമശാസ്താ, നിറകുടം, സ്നേഹം, തെരുവുഗീതം തുടങ്ങിയവയാണ് ശ്രദ്ധിക്കപ്പെട്ടസിനിമകളിലെ ഗാനങ്ങൾ. പാദപൂജ, ഷണ്മുഖപ്രിയ, പാപ്പാത്തി എന്നീ തമിഴ് ചിത്രങ്ങൾക്കും ഈണം പകർന്നു.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യരിൽ പ്രമുഖനായ കോട്ടയം നട്ടാശേരിയിൽ കടമ്പൂത്തറ മഠത്തിൽ വൈദികാചാര്യ കെ. ഗോപാലൻ തന്ത്രിയുടെയും പി.കെ. നാരായണിയമ്മയുടെയും മകനാണ് ജയൻ. ആറാം വയസ്സിൽ സംഗീത പഠനം തുടങ്ങിയ ജയൻ 10–ാം വയസിൽ കുമാരനല്ലൂർ ദേവീ ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിച്ചു. എൻ.എസ്.എസ് സമുദായാചാര്യൻ മന്നത്ത് പത്മനാഭനും ആർ. ശങ്കറും ചേർന്നു നടത്തിയ ഹിന്ദുമണ്ഡലത്തിന്‍റെ സമ്മേളനങ്ങളിൽ ഈശ്വരപ്രാർഥന ആലപിച്ച ജയ-വിജയന്മാരുടെ കഴിവു തിരിച്ചറിഞ്ഞ മന്നമാണ് ഇവരെ സംഗീതം കൂടുതലായി പഠിപ്പിക്കണമെന്ന് വീട്ടുകാരെ ഉപദേശിച്ചത്.

തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത അക്കാദമിയിൽ നിന്ന് ഗാനഭൂഷണം ഡിപ്ലോമ കോഴ്സ് ഒന്നാം ക്ലാസോടെ പാസായി. ശ്രീചിത്തിര തിരുനാൾ ബാലരാമവർമ മഹാരാജാവിന്‍റെ സ്കോളർഷിപ്പോടെയായിരുന്നു ഉപരിപഠനം നടത്തി. കോട്ടയം കാരാപ്പുഴ ഗവ. എൽ.പി സ്കൂളിലെ അധ്യാപക ജോലി രാജിവച്ചാണ് സംഗീതത്തിൽ സജീവമായത്.

1991ൽ സംഗീത നാടകം അക്കാദമി പുരസ്കാരവും 2019ൽ പത്മശ്രീയും നൽകി ആദരിച്ചു. ഭാര്യ: പരേതയായ വി.കെ. സരോജിനി (മുൻ സ്‌കൂൾ അധ്യാപിക). മക്കൾ: ബിജു കെ. ജയൻ, മനോജ് കെ. ജയൻ. മരുമക്കൾ: പ്രിയ ബിജു, ആശ മനോജ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം15 mins ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം2 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം2 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം19 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം22 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം23 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം24 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം1 day ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version