Connect with us

കേരളം

പ്രശസ്ത നടൻ കുണ്ടറ ജോണി അന്തരിച്ചു

Published

on

20231017 235103.jpg

നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 80കളിലും 90കളിലും നിരവധി വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനായിരുന്നു അദ്ദേഹം.

1979ൽ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. പിന്നീട് കഴുകൻ,കരിമ്പന, കിരീടം, ചെങ്കോൽ,രാജാവിന്റെ മകൻ,അരം+അരം കിന്നരം, സ്‌ഫടികം,ആവനാഴി, ഗോഡ് ഫാദ‌ർ,ആറാം തമ്പുരാൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വില്ലൻ വേഷത്തിലും സഹനടനായും തിളങ്ങിയ കുണ്ടറ ജോണി അവസാനമായി അഭിനയിച്ചത് ഉണ്ണി മുകുന്ദൻ നായകനായ മേപ്പടിയാനിലായിരുന്നു.

നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ച അദ്ദേഹത്തിന്റെ കിരീടത്തിലെ പരമേശ്വരൻ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. മലയാളത്തിന് പുറമേ തമിഴിലും ,കന്നട, തെലുങ്ക് ഭാഷകളിലും ജോണി അഭിനയിച്ചിട്ടുണ്ട്. വാഴ്‌കൈ ചക്രം, നടികൻ എന്നിവയാണ് തമിഴ് ചിത്രങ്ങൾ. ഡോക്ടർ സ്റ്റെല്ലയാണ് ഭാര്യ. കൊല്ലം കുണ്ടറയിൽ ജനിച്ച ജോണിയുടെ പിതാവ് ജോസഫ്, മാതാവ് കാതറിൻ. കൊല്ലത്ത് ശ്രീനാരായണ കോളേജിലും ഫാത്തിമ മാതാ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പഠനകാലത്ത് ഫുട്ബോൾ ജില്ലാ ടീമിന്റെ ക്യാപ്റ്റനായിരുന്നു കുണ്ടറ ജോണി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം56 mins ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 hour ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം2 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം18 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം21 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം22 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം23 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം24 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം1 day ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version