Connect with us

കേരളം

യു.ഡി.എഫിന്റേത് വ്യാജ പ്രചാരണം; പാറുവമ്മയ്ക്ക് റേഷന്‍ കിട്ടിയിയെന്ന് കുടുംബം

paru

എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററില്‍ ഇടം പിടിച്ച പാറുവമ്മയെക്കുറിച്ച് യു.ഡി.എഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കുടുംബം. എല്‍.ഡി.എഫിന്റെ ഉറപ്പാണ് ഭക്ഷ്യസുരക്ഷയെന്ന പ്രചാരണ പോസ്റ്ററിലാണ് റേഷന്‍ കാര്‍ഡ് പിടിച്ച് നില്‍ക്കുന്ന പാറുവമ്മയുടെ ചിത്രം വന്നത്. എന്നാല്‍ പാറുവമ്മയ്ക്ക് റേഷന്‍ കിട്ടുന്നില്ലെന്നാണ് യു.ഡി.എഫ് പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നത്. ഇതിനെതിരെയാണ് പാറുവമ്മയുടെ കൊച്ചുമകള്‍ രംഗത്തെത്തിയിരിക്കുന്നത്.

യു.ഡി.എഫ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജമാണെന്നും പാറുവമ്മയ്ക്ക് ഈ മാസം വരെ റേഷന്‍ ലഭിച്ചിട്ടുണ്ടെന്നും കൊച്ചുമകള്‍ റിതിക ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു. എം. പി ഹൈബി ഈഡന്‍ അടക്കമുള്ളവര്‍ യു.ഡി.എഫിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഈ വീഡിയോയുടെ ആധികാരകത പരിശോധിക്കാതെ പങ്കുവെച്ചതില്‍ ഹൈബി ഈഡന്‍ മാപ്പ് പറയണമെന്നും റിതിക വീഡിയോയില്‍ ആവശ്യപ്പെടുന്നു.

‘എന്റെ അമ്മൂമ്മയുടെ പേര് പാറു എന്നാണ്. അമ്മൂമ്മയെ മിക്കവര്‍ക്കും ഇപ്പോള്‍ മുഖപരിചയം കാണും. എല്‍.ഡി.എഫ് ക്യാംപയിനിന്റെ ഭാഗമായി അമ്മൂമ്മയുടെ ഫോട്ടോ പോസ്റ്റര്‍ മിക്കയിടത്തും വന്നിട്ടുണ്ട്. യു.ഡി.എഫിന്റെ ഒരു ഫേക്ക് വീഡിയോ അമ്മൂമ്മയെക്കുറിച്ച് പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച് സംസാരിക്കാനാണ് വീഡിയോ. ആ ഫോട്ടോ, ഞങ്ങള്‍ കസിന്‍സും കൊച്ചുമക്കളുമെല്ലാം ചേര്‍ന്നാണ് ഷൂട്ട് ചെയ്തത്. അതിന് ശേഷം അത് ഫ്‌ളക്‌സില്‍ അടിച്ച് വന്നത് ഞങ്ങള്‍ വീട്ടുകാര്‍ക്കൊക്കെ സന്തോഷം നല്‍കുന്ന കാര്യമായിരുന്നു. അമ്മൂമ്മയും സന്തോഷത്തിലായിരുന്നു.

അതിനിടക്കാണ് ഞങ്ങളുടെ സന്തോഷവും സമാധാനവും ഒക്കെ കളയുന്ന ഒരു വീഡിയോ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്. അതില്‍ പറയുന്ന ഒര പ്രധാനകാര്യം അമ്മൂമ്മയ്ക്ക് കിറ്റ് കിട്ടുന്നില്ല, റേഷന്‍ കിട്ടുന്നില്ല എന്നാണ്. അമ്മൂമ്മയുടെ റേഷന്‍ കാര്‍ഡ് ഞങ്ങളുടെ കയ്യില്‍ ഉണ്ട്. അതില്‍ ഇതുവരെയുള്ള റേഷന്‍ കിറ്റും വാങ്ങിയിട്ടുണ്ട്. അമ്മൂമ്മയുടെ റേഷന്‍ കാര്‍ഡില്‍ അമ്മൂമ്മ മാത്രമാണുള്ളത്. അമ്മൂമ്മയുടെ ഫിംഗര്‍ പ്രിന്റ് പതിക്കാതെ റേഷന്‍ കിറ്റോ റേഷനോ കൊടുക്കാന്‍ സാധിക്കില്ലല്ലോ. എന്തിനാണ് ഇങ്ങനെ കെട്ടിച്ചമച്ച വ്യാജ വീഡിയോ നിങ്ങള്‍ ചെയ്തതെന്നും കൊച്ചുമകൾ ചോദിക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം4 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം4 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം4 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം4 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം4 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം4 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം6 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം6 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version