Connect with us

കേരളം

കിളികൊല്ലൂർ കസ്റ്റഡി മർദ്ദനം; പൊലീസിനെതിരെ പ്രതിരോധ മന്ത്രിക്ക് പരാതി നൽകി സൈനികൻ്റെ കുടുംബം

കൊല്ലം കിളികൊല്ലൂരിൽ സൈനികനേയും സഹോദരനേയും പൊലീസ് മർദിച്ച സംഭവത്തിൽ കേന്ദ്രപ്രതിരോധ മന്ത്രിക്ക് കത്തയച്ച് യുവാക്കളുടെ കുടുംബം. വിഷയം പരിഹരിക്കാൻ സിപിഎം നേതാക്കൾ ശ്രമിക്കുന്നതിനിടെയാണ് നീക്കം. ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള പൊലീസിൻ്റെ വകുപ്പുതല അന്വേഷണം വൈകുകയാണെങ്കിൽ ഹൈക്കോടതിയെ സമീപിക്കാനും കുടുംബം ആലോചിക്കുന്നുണ്ട്.

സൈനികനെയും ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാളുടെ സഹോദരനെയും പൊലീസ് സ്റ്റേഷനിലിട്ട് ക്രൂരമായി മർദിച്ചതിനും കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതിൻ്റേയും പേരിൽ ആഭ്യന്തര വകുപ്പിന് വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. സർക്കാരിൻ്റെ പ്രതിച്ഛായ നഷ്ടപ്പെടാതെ പ്രശ്നം പരിഹരിക്കാൻ സിപിഎമ്മും ഇടത് അനുകൂല അഭിഭാഷക സംഘടനയും ശ്രമം നടത്തിയിരുന്നു. ഇതിനിടയിലാണ് കേന്ദ്ര പ്രതിരോധ മന്ത്രിക്ക് യുവാക്കളുടെ കുടുംബം കത്തയച്ചിരിക്കുന്നത്.

ബിജെപി നേതാവ് കുമ്മനം രാജശേഖരൻ വഴിയും വിഷയം കേന്ദ്രത്തെ ധരിപ്പിച്ചു. ഇതോടൊപ്പം കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രൻ മുഖേനയും സമ്മർദ്ദം ചെലുത്താനാണ് കുടുംബത്തിൻ്റെ തീരുമാനം. സർക്കാരിനെതിരെ വിമർശനം രൂക്ഷമായതോടെ കൊല്ലം മൂന്നാം കുറ്റിയിൽ സിപിഎം കഴിഞ്ഞ ദിവസം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. കുറ്റക്കാർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നു പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞു.

നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിന് പുറമെ സ്റ്റേഷനിലുണ്ടായിരുന്ന ഗ്രേഡ് എസ്.ഐ ലഗേഷിനെ ഓച്ചിറയിലേക്ക് സ്ഥലം മാറ്റിയിരുന്നു. ആഭ്യന്തര അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം എന്നാണ് യുവാക്കളുടെ ആവശ്യം. അല്ലാത്തപക്ഷം ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം19 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം20 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം22 hours ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം23 hours ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം23 hours ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം2 days ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം2 days ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version