Connect with us

കേരളം

അഖില നന്ദകുമാറിനെതിരായ കേസ്; പൊലീസ് നോട്ടീസിന് മറുപടി നൽകി

ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരായ കള്ളക്കേസിൽ പൊലീസ് നോട്ടീസിന് മറുപടി നൽകി. ഇന്ന് രാവിലെ പത്തിന് കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു അഖിലയ്ക്ക് നിർദേശം. എന്നാൽ തനിക്കെതിരായ ആരോപണം എന്തെന്ന് കൃത്യമായി അറിയുന്നതിന് എസ് എഫ് ഐ സംസ്ഥാ സെക്രട്ടറിയുടെ പരാതിയുടെ പകർപ്പ് ആവശ്യമാണെന്നും അതിനായി കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ടെന്നും അഖില മറുപടി നൽകി. മാത്രവുമല്ല തനിക്കെതിരായ കേസിനെതിരെ ഹൈക്കോടതിയേയും സമീപിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ന് ഹാജരാകാൻ കഴിയില്ലെന്ന് അഖില രേഖാമൂലം ജില്ലാ ക്രൈംബ്രാഞ്ചിന് മറുപടി നൽകി.

വിദ്യയുടെ വ്യാജരേഖാക്കേസ് റിപ്പോർട് ചെയ്യുന്നതിനിടെ എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയുടെ മാ‍ർക് ലിസ്റ്റ് വിവാദത്തെപ്പറ്റി കെ എസ് യു ആരോപണമുന്നയിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് കേസ്. വാർത്താ റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് ലേഖികയെ കളളക്കേസിൽ കുടുക്കിയ സർക്കാർ നടപടിയ്ക്കെതിരെ വ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണിത്.

അതേസമയം, മാർക്ക് ലിസ്റ്റിലെ പിഴവ് നേരത്തെ അറിഞ്ഞില്ലെന്നും തന്‍റെ മാർക്ക് ലിസ്റ്റ് മാത്രമാണ് ഇത്തരത്തിൽ തിരുത്തിയതെന്നാണ് കരുതിയതെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ കഴിഞ്ഞ ദിവസവും ആവർത്തിച്ചു. ചെയ്യാത്ത തെറ്റിന് തന്നെ മാധ്യമങ്ങൾ ആക്രമിച്ചു. പരാതി കൊടുക്കുകയല്ലാതെ മറ്റെന്ത് ചെയ്യും. കെ. വിദ്യയെ വ്യാജ രേഖ ചമയ്ക്കാൻ ഏതെങ്കിലും എസ്എഫ്ഐക്കാർ സഹായിച്ചെന്ന് തെളിയിക്കണം. എങ്കിൽ നടപടി സ്വീകരിക്കുമെന്നും ആർഷോ പറഞ്ഞു. മാധ്യമ പ്രവർത്തകക്കെതിരെ കേസെടുത്ത സംഭവത്തിൽ തന്നെ അപകീർത്തിപ്പെടുത്തിയതിന് കേസ് കൊടുക്കുക മാത്രമാണ് ചെയ്തതെന്നായിരുന്നു ആർഷോയുടെ പ്രതികരണം.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം12 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം13 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം17 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം21 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം22 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം22 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം24 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം24 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version