Connect with us

കേരളം

പൃഥ്വിരാജിന്റെ ശബ്ദം അനുകരിച്ച്‌ ക്ലബ് ഹൗസില്‍ വ്യാജ അക്കൗണ്ട്, പ്രതികരണവുമായി താരം

WhatsApp Image 2021 06 07 at 9.15.24 PM

ക്ലബ് ഹൗസ് എന്ന ആപ്പില്‍ ആക്ടീവാവുകയാണ് മലയാളികള്‍. ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആപ്പില്‍ ദിവസേന ചര്‍ച്ചകള്‍ നടക്കാറുണ്ട്. വിവിധ മേഖലകളില്‍ നിന്നുളള സെലിബ്രിറ്റികളെല്ലാം ചര്‍ച്ചകളില്‍ അതിഥികളായി പങ്കെടുത്തിരുന്നു. അതേസമയം താരങ്ങളുടെ പേരിലുളള ഫേക്ക് ഐഡിയകളും ഈ ആപ്പില്‍ വ്യാപകമാണ്. ഇതിനെതിരെ പ്രതികരിച്ച്‌ മുന്‍പ് പൃഥ്വിരാജും ദുല്‍ഖര്‍ സല്‍മാനുമൊക്കെ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ ചിത്രങ്ങള്‍ പ്രൊഫൈല്‍ പിക് ആക്കി അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ് ചിലര്‍.

ഇതിനെതിരെ വീണ്ടും പ്രതികരിച്ച്‌ പൃഥ്വിരാജ് സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരുന്നു. ക്ലബ് ഹൗസില്‍ തന്‌റെ പേരില്‍ വ്യാജ ഐഡി ഉണ്ടാക്കിയ വ്യക്തിക്കെതിരെയാണ് നടന്‍ എത്തിയത്. തന്‌റെ പേരില്‍ അക്കൗണ്ടുണ്ടാക്കി തന്‌റെ ശബ്ദം അനുകരിച്ച്‌ സംസാരിക്കുന്ന വ്യക്തിയുടെ വിശദ വിവരങ്ങളെല്ലാം നടന്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

സോഷ്യല്‍ മീഡിയയില്‍ ഞാനാണെന്ന് അവകാശപ്പെടുകയും എന്റെ ശബ്ദം അനുകരിക്കുകയും എന്റെ ഇന്‍സ്റ്റാ ഹാന്‍ഡിലിന് സമാനമായ ഐഡി ഉണ്ടാക്കുകയും ചെയ്യുന്നത് കുറ്റകൃത്യമാണ്. ദയവായി ഇത് അവസാനിപ്പിക്കൂ. ഞാന്‍ ക്ലബ് ഹൗസില്‍ ഇല്ല എന്നാണ് പൃഥ്വിരാജ് സുകുമാരന്‍ കുറിച്ചിരിക്കുന്നത്. മുന്‍പ് ടൊവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയ താരങ്ങളുടെ പേരിലും ഫേക്ക് ഐഡികള്‍ ഉണ്ടാക്കിയത് വിവാദമായിരുന്നു.

ക്ലബ് ഹൗസില്‍ അക്കൗണ്ടുകളുളള സെലിബ്രിറ്റികളെല്ലാം അതേകുറിച്ച്‌ പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. നിരവധി സിനിമാപ്രവര്‍ത്തകരാണ് ഇപ്പോള്‍ ക്ലബ് ഹൗസില്‍ ആക്ടീവായിരിക്കുന്നത്. അപ്പിലേക്കുളള താരങ്ങളുടെ വരവ് ആരാധകരെ ഒന്നടങ്കം അതിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമാവുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം2 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം4 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version