Connect with us

കേരളം

രാത്രിയിലും പുലര്‍ച്ചെയും വ്യാപക പരിശോധന; തിരുവനന്തപുരത്തെ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ പിടിയില്‍

Screenshot 2023 10 10 181649

നഗരത്തില്‍ വ്യാപകമായി നടത്തിയ ലഹരിമരുന്നു വേട്ടയില്‍ നാല് പേര്‍ എക്‌സൈസിന്റെ പിടിയില്‍. ഇന്നലെ രാത്രിയിലും ഇന്ന് പുലര്‍ച്ചെയുമായി നടന്ന ലഹരിവേട്ടയില്‍ 125.397 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. തിരുവനന്തപുരം എക്‌സൈസ് ആന്റി നര്‍കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് രാത്രി ഏഴു മണി മുതല്‍ വെളുപ്പിന് രണ്ടു മണി വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയിലാണ് നാലു പേരെ അറസ്റ്റ് ചെയ്തത്.

ശാസ്തമംഗലത്ത് ഐസ്‌ക്രീം പാര്‍ലറില്‍ വച്ച് പാങ്ങോട് സ്വദേശി ശ്രീജിത്ത്(31), വേറ്റിക്കോണം സ്വദേശി രാഹുല്‍(29) എന്നിവരില്‍ നിന്നും 109.5 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ശ്രീജിത്തിന്റെ സഹോദരനും എംഡിഎംഎ കേസില്‍ പിടിയിലായി ജയിലില്‍ കഴിയുകയാണെന്ന് എക്‌സൈസ് അറിയിച്ചു. പ്രാവച്ചമ്പലം ഭാഗത്ത് നിന്നും വിഷ്ണു എന്ന യുവാവിനെ 15.43 ഗ്രാം എംഡിഎംഎയുമായും പെരിങ്ങമല ഭാഗത്തുനിന്നും മുഹമ്മദ് ആദിലിനെ 0.467 ഗ്രാം എംഡിഎംഎയുമായാണ് പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു. പ്രതികള്‍ എംഡിഎംഎ കടത്താന്‍ ഉപയോഗിച്ച രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബി. എല്‍ ഷിബുവിന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീമാണ് ബംഗളൂരുവില്‍ നിന്നും വന്‍തോതില്‍ രാസലഹരി കൊണ്ടുവന്ന് കച്ചവടം നടത്തിയിരുന്ന സംഘത്തെ പിടികൂടിയത്. വരും ദിവസങ്ങളിലും രാത്രി പരിശോധന ശക്തമാക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ആര്‍. രതീഷ്, പ്രിവെന്റീവ് ഓഫീസര്‍ സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, പ്രബോധ്, അക്ഷയ് സുരേഷ്, നന്ദകുമാര്‍, ആരോമല്‍ രാജന്‍, കൃഷ്ണപ്രസാദ്, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരും പങ്കെടുത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം2 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം20 hours ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം22 hours ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം23 hours ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം2 days ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version