Connect with us

പ്രവാസി വാർത്തകൾ

പ്രവാസികളെ പ്രതിസന്ധിയിലാക്കി വിമാനടിക്കറ്റ് നിരക്കിൽ വർധന; വർധിപ്പിച്ചത് ഇരട്ടിയിലേറെ

പ്രവാസികളുടെ നട്ടെല്ലൊടിച്ച് വിമാനടിക്കറ്റ് നിരക്കിൽ വൻ വർധന. യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുളള ടിക്കറ്റ് നിരക്ക് ഇരട്ടിയിലേറെയാണ് വിമാനക്കമ്പനികൾ വർധിപ്പിച്ചത്. ഇതിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് പ്രവാസി കൂട്ടായ്മകൾ.

നാട്ടിലേക്ക് പോകാനായി തയ്യാറെടുക്കുന്ന പ്രവാസികളുടെ നടുവൊടിക്കുന്ന രീതിയിലുളള വർധനവാണ് വിമാനക്കമ്പനികൾ ടിക്കറ്റ്നിരക്കിൽ വരുത്തിയിരിക്കുന്നത്. ഈമാസം 26നു സ്കൂൾ അടയ്ക്കുന്നതും ബലിപെരുന്നാൾ അവധിയുമെല്ലാം മുന്നിൽ കണ്ട് നാട്ടിലെത്താൻ ആ​ഗ്രഹിക്കുന്ന പ്രവാസികൾക്ക് ടിക്കറ്റ്വർദ്ധനവ് നൽകുന്ന സാമ്പത്തിക ബാധ്യത ചെറുതല്ല. ഈ മാസം മുഴുവനും അടുത്ത മാസവും കേരളത്തിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും ശരാശി 35000 രൂപയിലധികമാണ് ടിക്കറ്റിന് ചാർജ്.

ഒരു കുടുംബത്തിന് യാത്ര ചെയ്ത് തിരിച്ചുവരാൻ ഏറ്റവും കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും പ്രവാസി കുടുംബങ്ങൾ കയ്യിൽ കരുതേണ്ട അവസ്ഥയാണ്. ഗോ ഫസ്റ്റ് എയർലൈൻ സർവീസുകൾ നിർത്തിയതും എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാക്കിയതും യാത്രാ പ്രതിസന്ധി രൂക്ഷമാക്കിയെന്ന് ട്രാവൽ ഏജന്റുമാരും പറയുന്നു.

അതേ സമയം, ചാർട്ടർ വിമാനം ഏർപ്പെടുത്തുമെന്ന് പ്രഖ്യാപനം വന്നെങ്കിലും തീരുമാനമായിട്ടില്ല. ടിക്കറ്റ് നിരക്ക് വർധനവ് തടയാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. ടിക്കറ്റ്നിരക്ക് വർധനയ്ക്കെതിരെ ഈ മാസം 15-ന് പ്രതിഷേധ ദിനം ആചരിക്കുമെന്ന് ഓൾ കേരള പ്രവാസി അസോസിയേഷൻ അടക്കമുള്ള കൂട്ടായ്മകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version