Connect with us

കേരളം

പ്രതിയുടെ പങ്കാളിയുടെ സ്വത്തുവകകൾ മരവിപ്പിച്ച് എക്സൈസ് വകുപ്പ്

Published

on

നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ വ്യക്തിയുടെ പങ്കാളിയുടെ സ്വത്തു വകകൾ എക്സൈസ് മരവിപ്പിച്ചു. 2021-ൽ 25 കിലോഗ്രാം കഞ്ചാവുമായി ശിവകുമാർ എന്നും മനോജ് കുമാർ എന്നും പേരുള്ള രണ്ടു പ്രതികളെ തിരുവനന്തപുരം ആന്റിനർകോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് പിടികൂടുകയും NDPS 12/2021 എന്ന ക്രൈം നമ്പറിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.

കേസിന്റെ തുടരന്വേഷണത്തിൽ കഞ്ചാവ് കടത്തിന് പിന്നിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി ആയിട്ടുള്ള ബാലരാമപുരം അതിയന്നൂർ സ്വദേശി ശാന്തിഭൂഷണാണെന്ന് കണ്ടെത്തി അയാളെ മൂന്നാം പ്രതിയായി കേസിൽ ഉൾപ്പെടുത്തി. ശാന്തിഭൂഷൺ എസ്.ആർ റീമ എന്ന സ്ത്രീയോടൊപ്പം ലിവ് ഇൻ റിലേഷൻഷിപ്പിൽ ആണ് താമസിച്ചിരുന്നത്. ഈ ബന്ധത്തിൽ അവർക്ക് രണ്ട് കുട്ടികളും ഉണ്ട്.

റീമയുടെ പേരിൽ എടുത്ത സിംകാർഡായിരുന്നു ശാന്തിഭൂഷൺ കഞ്ചാവ് കടത്തുകാരുമായുള്ള ഇടപാടിന് ഉപയോഗിച്ചിരുന്നത്. ശാന്തിഭൂഷൺ, കഞ്ചാവ് വില്പനയിലൂടെയും കഞ്ചാവ് കടത്തിലൂടെയും സമ്പാദിച്ച പണമുപയോഗിച്ച് റീമയുടെ പേരിൽ കാട്ടാക്കട കൊറ്റംപള്ളി എന്ന സ്ഥലത്ത് 12 സെന്റ് സ്ഥലം വാങ്ങിയിരുന്നു. ഈ സ്ഥലത്ത് ഇപ്പോൾ നിർമ്മാണത്തിലിരിക്കുന്ന ഒരു വീടും ഉണ്ട്.

കേസ് അന്വേഷണത്തിൽ ഇക്കാര്യങ്ങൾ മനസ്സിലാക്കിയ തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ. വിനോദ് കുമാർ മയക്കുമരുന്ന് ഇടപാടുകളിലൂടെ സമ്പാദിച്ച സ്വത്തുവകകൾ മരവിപ്പിക്കുവാൻ ഉള്ള NDPS നിയമത്തിലെ 68 ആം വകുപ്പ് ഉപയോഗിച്ച് റീമയുടെ പേരിലുള്ള 1500 സ്‌ക്വയർഫീറ്റ് വരുന്ന വീടും, 12 സെന്റ് വസ്തുവും മരവിപ്പിക്കുകയായിരുന്നു.ഇതിനെതിരേ റീമ ബന്ധപ്പെട്ട അതോറിറ്റിക്ക് പരാതി നൽകിയെങ്കിലും മരവിപ്പിക്കൽ ശരിവച്ച് കോംപീറ്റന്റ് അതോറിറ്റി കമ്മീഷണർ ഉത്തരവിറക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം31 mins ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം37 mins ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം17 hours ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

കേരളം20 hours ago

മല്ലപ്പള്ളിയിൽ നിന്നും 14 വയസുകാരനെ കാണാതായി

കേരളം21 hours ago

സിംഗപ്പൂര്‍ പര്യടനം വെട്ടിച്ചുരുക്കി മുഖ്യമന്ത്രി ദുബായില്‍; തിങ്കളാഴ്ച കേരളത്തിലെത്തും

കേരളം22 hours ago

പ്ലസ് വണ്‍ അപേക്ഷ നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം23 hours ago

തിരുവനന്തപുരത്ത് ‘ഓപ്പറേഷൻ ആഗ്’; പ്രദേശത്തെ ഗുണ്ടകളുടെ വീടുകളിൽ റെയ്ഡ്

കേരളം24 hours ago

ഓണം പ്രമാണിച്ച് റെയിൽവേ റിസർവേഷൻ തുടങ്ങി

കേരളം1 day ago

നവവധുവിന് ക്രൂര മർദനം: കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമീഷൻ കേസെടുത്തു

കേരളം1 day ago

കെ.എസ്.ഇ.ബിയിൽ വിരമിച്ചവർക്ക് കരാർ നിയമനം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version