Connect with us

Uncategorized

തെരുവ് നായകൾക്ക് ദയാവധം; സുപ്രീം കോടതി തീരുമാനം വൈകും

Published

on

Stray Dogs

അക്രമകാരികളായ തെരുവ് നായകളെ മാനുഷികമായ മാര്‍ഗ്ഗങ്ങളിലൂടെ ദയാവധം ചെയ്യാന്‍ അനുവദിക്കണെമെന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി തീരുമാനം വൈകും. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും സംസ്ഥാന ബാലാവകാശ കമ്മീഷനും നല്‍കിയ അപേക്ഷകള്‍ ഓഗസ്റ്റ് 16-ന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം.

പേബാധിച്ച തെരുവ് നായകളെയും അക്രമകാരികളായ തെരുവ് നായകളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി.വി സുരേന്ദ്രനാഥും അഭിഭാഷകന്‍ കെ.ആര്‍ സുഭാഷ് ചന്ദ്രനും ആവശ്യപ്പെട്ടു. കുട്ടികള്‍ക്ക് നേരെ പോലും തെരുവ് നായകളുടെ അക്രമം വര്‍ദ്ധിച്ച് വരികയാണ്. കേരളത്തിന് എതിരെ വ്യാജപ്രചാരണങ്ങള്‍ മൃഗസ്‌നേഹികളുടെ സംഘടന നടത്തുകയാണെന്നും ഇരുവരും ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ 6 സ്‌കൂളുകള്‍ തെരുവ് നായ ശല്യം കാരണം അടച്ചിട്ടിരിക്കുകയാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷനുവേണ്ടി ഹാജരായ അഭിഭാഷകന്‍ ജയ്‌മോന്‍ ആന്‍ഡ്രൂസ് ചൂണ്ടിക്കാട്ടി.

എന്നാല്‍, ABC ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കാത്തതാണ് കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതിക്ക് കാരണമെന്ന് മൃഗസ്‌നേഹികളുടെ സംഘടനകള്‍ വാദിച്ചു. എബിസി ചട്ടങ്ങള്‍ നടപ്പാക്കിയ ഡല്‍ഹി, ജയ്പൂര്‍, മുംബൈ എന്നിവിടങ്ങളില്‍ തെരുവുനായ ശല്യം കുറവാണെന്നും സംഘടനകളുടെ അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ വ്യാപകമായി തെരുവ് നായകളെ കൊല്ലുകയാണെന്നും അതിനാല്‍ അത് തടയാന്‍ നിർദേശിക്കണെമന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സീനിയര്‍ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ആനന്ദ് ഗ്രോവര്‍ കൃഷ്ണന്‍ വേണുഗോപാല്‍ തുടങ്ങി ഒരു ഡസനോളം അഭിഭാഷകര്‍ ഹാജരായിരുന്നു. മൃഗ ക്ഷേമ ബോര്‍ഡിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ സിദ്ധാര്‍ഥ് ലൂതറ ഹാജരായി.

മുന്‍ രാജ്യസഭാ അംഗം അല്‍ഫോണ്‍സ് കണ്ണന്താനവും കേസില്‍ ഹാജരായിരുന്നു. പ്രശ്‌നത്തിന് പരിഹാരമായി അല്‍ഫോണ്‍സ് തയ്യാറാക്കിയ ശുപാര്‍ശകള്‍ കോടതിക്ക് കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. വൈകാരികമായി ചിലര്‍ കാണുന്ന വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം കേള്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇന്ന് ഇടക്കാല ഉത്തരവ് ഇടാന്‍ വിസമ്മതിച്ച കോടതി, കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും അപേക്ഷകളുടെ പകര്‍പ്പ് കേസിലെ എല്ലാ കക്ഷികള്‍ക്കും കൈമാറാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ട് ആഴ്ചയ്ക്ക് ഉള്ളില്‍ അപേക്ഷകളില്‍ മറുപടി നല്‍കാന്‍ എതിര്‍ കക്ഷികളോട് സുപ്രീം കോടതി നിര്‍ദേശിച്ചു.

 

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം4 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം4 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം19 hours ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം20 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം22 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം1 day ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം1 day ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version