ആരോഗ്യം
ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതം: വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍
ഓക്സഫഡ്- ആസ്ട്രസെനെക്ക വാക്‌സിന്‍ സുരക്ഷിതമാണെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും സാക്ഷ്യപ്പെടുത്തിയതോടെ വാക്‌സിന്‍ വിതരണം പുനരാരംഭിക്കാനൊരുങ്ങി യൂറോപ്യന്‍ രാജ്യങ്ങള്‍.
ആസ്‌ട്രെസെനെക്ക വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്ന് നേരത്തെ ലോകാരോഗ്യസംഘടനയും വ്യക്തമാക്കിയിരുന്നു. വാക്‌സിനെടുത്തവരില്‍ രക്തം കട്ടപിടിക്കുന്ന ഏതാനും സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ചില യൂറോപ്യന്‍ രാജ്യങ്ങള്‍ വാക്‌സിന്‍ ഉപയോഗം താത്കാലികമായി നിര്‍ത്തിവെക്കുന്നതായി അറിയിച്ചിരുന്നു.
എന്നാല്‍, രക്തം കട്ടപിടിക്കുന്നതുമായി വാക്‌സിന് ഒരു ബന്ധവും കണ്ടുപിടിക്കാനായിട്ടില്ലെന്നും അതിനാല്‍ വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്നായിരുന്നു ലോകാരോഗ്യസംഘടന വിശദീകരിച്ചത്. പിന്നാലെയാണ് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സിയും വാക്‌സിന്‍ വാക്‌സിന് പച്ചക്കൊടി കാണിച്ചത്.
വാക്‌സിന്‍ ഉപയോഗം ഉടന്‍ പുനരാരംഭിക്കുമെന്ന് ജര്‍മനി, ഫ്രാന്‍സ്,സ്‌പെയിന്‍,ഇറ്റലി. നെതര്‍ലന്റ്‌സ്,പോര്‍ച്ചുഗല്‍,ലിതുവാനിയ,ലാത്വിയ, സ്ലോവേനിയ, ബള്‍ഗേറിയ എന്നീ രാജ്യങ്ങള്‍ പ്രഖ്യാപിച്ചു.