Connect with us

കേരളം

ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം പെട്രോളൊഴിച്ച് കത്തിച്ചു; സുഹൃത്തിനെ അരുംകൊല ചെയ്തത് മോഷണക്കേസിൽ പിടിക്കപ്പെടുമെന്നായതോടെ

Published

on

fdtg

എറണാകുളം പുല്ലേപ്പടി റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മോഷണക്കേസിലെ തെളിവ് നശിപ്പിക്കാനാണ് കൊലചെയ്തതെന്നാണ് പിടിയിലായ പ്രതി പോലീസിന് നൽകിയ മൊഴി.

കൊല്ലപ്പെട്ട ജോബിയും ഫോർട്ടുകൊച്ചി മാനാശേരി സ്വദേശി ഡിനോയും ചേർന്ന് പുതുവത്സര ദിനത്തിൽ എളമക്കരയിലെ ഒരു വീട് കുത്തി തുറന്ന് 37 പവൻ സ്വർണം മോഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട ജോബി ​മോഷണത്തിനിടെ ഗ്ലൗസ് ധരിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ പോലീസ് തുടർന്ന് നടത്തിയ അന്വേഷണത്തിൽ ജോബിയുടെ വിരലടയാളം ശേഖരിച്ചിരുന്നു. അന്വേഷണത്തിനിടെ ജോബിയുടെ വിരലടയാളം ലഭിച്ചതിനാൽ പിടിക്കപ്പെടുമെന്നതിനാലാണ് മോഷണക്കേസിലെ കൂട്ടു പ്രതി ജോബിയെ കൊലപ്പെടുത്തിയതെന്നാണ് ഡിനോയുടെ മൊഴി.

പ്രതി ഡിനോയുടെ ബന്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ബിജോയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പെട്രോൾ വാങ്ങുന്നതിനും മറ്റുമായി പ്രതിയെ രണ്ട് പേർ സഹായിച്ചതായും എറണാകുളം സെൻ‌ട്രൽ സി ഐ വിജയശങ്കർ മാധ്യമങ്ങളോട് പ്രതികരിച്ചു.

കഴിഞ്ഞ ദിവസം റെയിൽവേ ട്രാക്കിൽ കത്തിക്കരിഞ്ഞ നിലയിലാണ് ജോബിയുടെ മൃതദേഹം കണ്ടെത്തിയത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തിയ ശേഷം മൃതദേഹം കത്തിക്കുകയായിരുന്നു. ട്രാക്കിലേക്ക് തലവെച്ച് പൂർണമായും കത്തിയ നിലയിലായിരുന്നു മൃതദേഹം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version