Connect with us

കേരളം

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങൾ കടുപ്പിച്ച് എറണാകുളം ജില്ല

Published

on

WhatsApp Image 2021 04 16 at 7.46.20 PM 1

കൊവിഡ് വ്യാപനത്തിന്റെ രണ്ടാം തരം​ഗത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് എറണാകുളം ജില്ല. അതിർത്തികൾ പൂർണമായും ഇന്നു രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി കെ.കാർത്തിക്.കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും.നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങൾക്കു പുറത്തിറങ്ങിയാൽ കർശന നടപടിയെന്നും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലേക്കു കൂട്ടമായി എത്തരുതെന്നും എസ്പി കെ.കാർത്തിക് പറഞ്ഞു.

അതേസമയം, എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം 60,000 കടന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിലധികമുള്ള 74 പഞ്ചായത്തുകളിൽ ലോക്ക്‌ ഡൗണിനു സമാന നിയന്ത്രണങ്ങൾ നിലവിൽ വന്നു. കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ ജില്ലയിൽ താഴേത്തട്ടിലുള്ള ചികിത്സയ്ക്ക് ഊന്നൽ‌ നൽകാനും തീരുമാനമായി.
എറണാകുളത്തെ ജില്ലാ അതിർത്തികൾ പൂർണമായും ഇന്ന് രാത്രിയോടെ അടയ്ക്കുമെന്ന് ആലുവ റൂറൽ എസ്പി കെ. കാർത്തിക്. കണ്ടെയ്ൻമെന്റ് സോണുകളായ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടു വീഴ്ചയുണ്ടാകില്ല. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ കർശന നടപടിയെന്നും അവശ്യവസ്തുക്കൾ വിൽക്കുന്ന കടകളിലേക്ക് കൂട്ടമായി എത്തരുതെന്നും എസ്.പി പറഞ്ഞു.

എറണാകുളത്ത് നിലവിൽ കൊറോണ പൊസിറ്റീവായി ചികിത്സയിൽ കഴിയുന്നത് 61,847 പേർ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 60,000 കടക്കുന്നത്. 10 ദിവസത്തിൽ പോസിറ്റീവായത് 45,187 പേർ. 31.8 ആണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 100 പേരെ പരിശോധിക്കുമ്പോൾ 32 പേരിൽ കൊറോണ സ്ഥിരീകരിക്കപെടുന്നു. പോസിറ്റീവായവരിൽ ഏകദേശം 1200 പേരോളം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരായുണ്ട്.

2500 പേരോളമാണു ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ളത്. സർക്കാർ ആശുപത്രികളിൽ 800 പേർ. എഫ്എൽടിസി, എസ്എൽടിസി, ഡൊമിസിലിയറി കെയർ സെന്ററുകളിൽ ആയിരത്തോളം പേരും കഴിയുന്നു. കൊറോണ രോഗികളുടെ എണ്ണം വൻതോതിൽ ഉയർന്നതോടെ പരമാവധി രോഗികളെ പഞ്ചായത്ത് തലത്തിൽ തന്നെ കൈകാര്യം ചെയ്യാനും തീരുമാനമായി.

തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനം ശക്തമാക്കാൻ ഇൻസിഡന്റ്സ് റെസ്പോൺസ് സംവിധാനം ഉടൻ പ്രവർത്തനം ആരംഭിക്കും. എല്ലാ പഞ്ചായത്തുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുടങ്ങും ഈ കൺട്രോൾ റൂമുകൾ വഴിയാണു രോഗികളെ കൈകാര്യം ചെയ്യുക. സന്നദ്ധ സേവനത്തിനായി ജില്ലയിൽ റജിസ്റ്റർ ചെയ്ത 18,000 പേരുടെ സേവനവും താഴേത്തട്ടിൽ പ്രയോജനപ്പെടുത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം18 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം22 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം1 day ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം1 day ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം1 day ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം1 day ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം1 day ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version