Connect with us

കേരളം

പത്ര പ്രവർത്തകർക്ക് തുല്യ നീതി നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

Published

on

IMG 20210803 WA0139

പ്രദേശിക പത്രപ്രവർത്തകരുടെ ആവശ്യങ്ങൾ നിയമസഭക്കകത്തും പുറത്തും ഉന്നയിച്ച്പ്രശ്ന പരിഹാരത്തിന് ശ്രമിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പത്രപ്രവർത്തക അസോസ്റ്റിയേഷൻ സംസ്ഥാന സമിതി സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ സർക്കാരിൻ്റെ ശ്രദ്ധ ക്ഷണിക്കൽ നിൽപ് സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യധാരാ മാധ്യമ പ്രവർത്തകർ ചെയ്യുന്ന അതേ ജോലിയാണ് പ്രാദേശിക മാധ്യമ പ്രവർത്തകനും ചെയ്യുന്നത്. എന്നാൽ ഒരേതരം ജോലിക്ക് രണ്ട് തരം പരിഗണന നൽകുന്നത് നീതിയല്ലന്നും, പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് തുല്യ നീതി നൽകണമെന്നും. ഇവർക്ക് ജില്ലാതല അക്രിറ്റേഷൻ നടപ്പിലാക്കി കൂടുതൽ അംഗീകാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശിക പത്രപ്രവർക ക്ഷേമനിധി നടപ്പിലാക്കുക, 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് ഏർപ്പെടുത്തുക, ജില്ലാ തല അക്രറ്റഡേഷൻ നടപ്പിലാക്കുക, ആരോഗ്യ സുരക്ഷ പദ്ധതിയിൽ ഉൾപ്പെടുത്തുക, കണക്കെടുപ്പു പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് നിൽപ് സമരം നടത്തിയത്.

സംസ്ഥാന സമിതി വൈസ് പ്രസിഡൻ്റ് സലിം മൂഴിക്കൽ അധ്യക്ഷനായിരുന്നു. സംസ്ഥാന പ്രസിഡൻ്റ് ജി ശങ്കർ ആമുഖ പ്രഭാഷണവും സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി മുഖ്യ പ്രഭാഷണവും നടത്തി. വൈസ് പ്രസിഡൻ്റ് ബേബി കെ.ഫിലിപ്പോസ്, സീനിയർ സെക്രട്ടറി കെ.കെ.അബ്ദുള്ള, സെക്രട്ടറി കണ്ണൻ പന്താവൂർ, ട്രഷറർ ബൈജു പെരുവ, രക്ഷാധികാരി അജിത ജെയ്ഷോർ, സംസ്ഥാന കമ്മറ്റിയംഗങ്ങളായ സൂര്യദേവ്, വി.എസ് ഉണ്ണികൃഷ്ണൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഷിജു രാജശില്പി, ജില്ലാ വൈസ് പ്രസിഡന്റ്‌ മഹാദേവൻ, ജില്ലാ ട്രെഷറർ ഷാഹിനസ്, ജില്ലാ ജോയിന്റ് സെക്രട്ടറി വേണുഗോപാൽ എന്നിവർ സംസാരിച്ചു

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version